എറണാകുളം : കൊച്ചിയിലെ ജ്വല്ലറിയിൽ നിന്ന് മോഷ്ടിക്കാൻ ശ്രമിച്ച ഗുജറാത്തിൽ നിന്നുള്ള മൂന്ന് സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു. നന്ദിനി, സുമൻ, ഗായത്രി എന്നിവരെ തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തു.
തൃക്കാക്കര എൻജിഒ ക്വാർട്ടേഴ്സിന് അരികിലുള്ള ജ്വല്ലറിയിലാണ് സംഘം മോഷണശ്രമം നടത്തിയത്.
മൂക്ക് കുത്തി വാങ്ങുവാനെന്ന വ്യാജേന എത്തിയ യുവതികൾ സ്വർണമാല മോഷ്ടിക്കാൻ ശ്രമിക്കുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ജ്വല്ലറിയിലെ ജീവനക്കാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.