#Kerala_Government : പെൻഷൻ പ്രായം ഉയർത്തില്ല, മന്ത്രിസഭാ തീരുമാനം മരവിപ്പിച്ചു.

പെൻഷൻ പ്രായം ഉയർത്താനുള്ള തീരുമാനം മന്ത്രിസഭാ യോഗം മരവിപ്പിച്ചു.  കഴിഞ്ഞ ദിവസമാണ് പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കി ധനവകുപ്പ് ഉത്തരവിറക്കിയത്. തീരുമാനം പിൻവലിക്കണമെന്ന് ഡി.വൈ.എഫ്.ഐ, എഐവൈഎഫ് ഉൾപ്പെടെയുള്ള യുവജന സംഘടനകൾ സർക്കാരിനോട് അഭ്യർഥിച്ചു.
  പൊതുമേഖലാ സ്ഥാപനങ്ങളിലെ സേവന വേതന വ്യവസ്ഥകൾ ഏകീകരിക്കുന്നതിന്റെ ഭാഗമായാണ് ഉത്തരവ്.  ഈ ഉത്തരവ് ഡി.വൈ.എഫ്.ഐയുടെ ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ ഇതിനെ ശക്തമായി എതിർക്കുകയും പിൻവലിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0