കണ്ണൂർ : കണ്ണൂരിലെ പ്രമുഖ കോൺഗ്രസ്സ് നേതാവ് സതീശൻ പാച്ചേനി അന്തരിച്ചു. അദ്ദേഹത്തിന് 54 വയസ്സായിരുന്നു.
മസ്തിഷ്ക രക്തസ്രാവത്തെ തുടർന്ന് ഒക്‌ടോബർ 19നാണ്
അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മുൻ കെപിസിസി ജനറൽ സെക്രട്ടറിയും കണ്ണൂർ ഡിസിസി പ്രസിഡന്റുമായ ഇദ്ദേഹം കെഎസ്‌യുവിൽ നിന്ന് രാഷ്ട്രീയ ജീവിതം ആരംഭിച്ച് അതിന്റെ ജനറൽ സെക്രട്ടറിയും സംസ്ഥാന പ്രസിഡന്റുമായി ഉയർന്നു.
1996ൽ തളിപ്പറമ്പിൽ നിന്നും 2001ലും 2006ലും മലമ്പുഴയിൽ നിന്ന് വിഎസ് അച്യുതാനന്ദനെതിരെയും 2016ൽ കണ്ണൂരിൽ നിന്ന് കണ്ണൂരിലും പാച്ചേനി മത്സരിച്ചെങ്കിലും എല്ലായിടത്തും പരാജയപ്പെട്ടു. 2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും പാലക്കാട് മണ്ഡലത്തിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
ഭാര്യ കെ.വി.റീന മക്കൾ ജവഹർ, സാനിയ.
സതീശൻ പാച്ചേനിയുടെ ഭൗതിക ശരീരം
ഉച്ചയ്ക്ക് ഒന്നര മണിയോടെ
പാച്ചേനി തറവാട് വീട്ടിലേക്ക് കൊണ്ടു പോകും.
അവിടെ നിന്ന് 4 മണിക്ക് തളിപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി ഓഫീസിൽ പൊതുദർശനത്തിന് വെക്കും.
6 മണിക്ക് അദ്ദേഹത്തിന്റെ അനുജൻ്റെ വീട്ടിൽ പൊതു ദർശനത്തിന് വെക്കും.
നാളെ രാവിലെ 6 മണിക്ക് കണ്ണൂർ DCC ഓഫീസിൽ പൊതുദർശനത്തിന് കൊണ്ടുവരും.
11-30ന് വിലാപയാത്രയായി പയ്യാമ്പലത്ത് സംസ്കരിക്കും.