എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം മുതൽ ഇടുക്കി, പാലക്കാട് എന്നിവിടങ്ങളിലാണ് യെല്ലോ അലർട്ട്. ഇടിമിന്നലിനും സാധ്യതയുണ്ട്. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും നിലവിലുള്ള ചക്രവാത ചുഴിയാണ് മഴ സജീവമാവാൻ കാരണം. ആൻഡമാൻ കടലിലെ ചക്രവാത ചുഴി വ്യാഴാഴ്ചയോടെ ന്യൂന മർദ്ദമായി മാറിയേക്കും. ഈ ദിവസങ്ങളിൽ തുലാവർഷത്തിന് മുമ്പുള്ള മഴയും ലഭിച്ചേക്കും.
#Heavy_Rain_Alert : സംസ്ഥാനത്ത് ഇന്ന് മഴ കനക്കും : എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്.
By
Reporter
on
ഒക്ടോബർ 16, 2022
സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യതയുണ്ട്. തെക്കൻ കേരളത്തിൽ പ്രത്യേകിച്ച് കിഴക്കൻ മേഖലകളിൽ മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ ലഭിച്ചേക്കും.