ഫീറ്റൽ പൊസിഷനിൽ ഉറങ്ങുന്നതാണ് ഏറ്റവും നല്ല മാർഗമെന്ന് വിദഗ്ധർ പറയുന്നു. നെഞ്ചിലേക്ക് കാലുകൾ മടക്കി വെച്ച് ഉറങ്ങുന്നതിനെയാണ് ഫീറ്റൽ പൊസിഷൻ എന്ന് പറയുന്നത്. കാലുകൾ ചുരുട്ടിവെച്ച് പന്തിന്റെ ആകൃതിയിൽ ഉറങ്ങുക. കൂർക്കംവലി കുറയ്ക്കാനും നടുവേദന കുറയ്ക്കാനും ഈ പൊസിഷൻ സഹായിക്കുന്നു. ഒരു വശത്ത് ചരിഞ്ഞു കിടക്കുന്നതും നല്ലതാണെന്ന് പലരും പറയാറുണ്ട്. പ്രത്യേകിച്ച് രാത്രിയിൽ വയർ നിറഞ്ഞ് ഉറങ്ങുകയാണെങ്കിൽ ഇടത് വശം ചരിഞ്ഞ് ഉറങ്ങുന്നതാണ് നല്ലത്.
അതേസമയം, കമിഴ്ന്നു ഉറങ്ങുന്നത് ഏറ്റവും മോശം മാർഗമാണ്. ഇത് പേശികളിലും സന്ധികളിലും അധിക സമ്മർദ്ദം ചെലുത്തും. ഇങ്ങനെ ഉറങ്ങുന്നത് രാവിലെ എഴുന്നേൽക്കുമ്പോൾ കൂടുതൽ ക്ഷീണിതരാകുമെന്നാണ് വിദഗ്ധർ പറയുന്നത്. തലയിണയ്ക്കടിയിൽ ഇരുകൈകളും മടക്കി ഉറങ്ങുന്ന സോൾജിയർ പൊസിഷനും
നല്ലതല്ല. അതുപോലെ, കട്ടിയുള്ള തലയിണ ഉപയോഗിച്ച് ഉറങ്ങുന്നത് ഒഴിവാക്കണം.
നല്ലതല്ല. അതുപോലെ, കട്ടിയുള്ള തലയിണ ഉപയോഗിച്ച് ഉറങ്ങുന്നത് ഒഴിവാക്കണം.