#Kerala_Speeker : സഭയിൽ നിഷ്പക്ഷനായിരിക്കും,സ്പീക്കർ ചുമതല ഉത്തരവാദിത്വപ്പെട്ട ഒന്ന് ; സ്പീക്കർ എ എൻ ഷംസീർ.

കേരള നിയമസഭ രാജ്യത്തിന് തന്നെ മാതൃകയാണെന്ന് സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു. സുപ്രധാന വിഷയങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. അതിനനുസരിച്ചാണ് ഭരണകൂടം പ്രതികരിക്കുന്നത്. എല്ലാ അടിയന്തര പ്രമേയങ്ങളും തള്ളിക്കളയുന്നത് ഇവിടുത്തെ രീതിയല്ല. 15-ാം നിയമസഭയിൽ വലിയൊരു തലമുറമാറ്റമുണ്ടായി. 
സഭയിൽ     നിഷ്പക്ഷമായിരിക്കും. പ്രതിപക്ഷത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കും, പറയേണ്ട ഘട്ടങ്ങളിൽ രാഷ്ട്രീയം പറയും. സ്പീക്കറായ ശേഷം ആദ്യമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പപ്പടം ചുടുന്നത്  പോലെ നിയമങ്ങൾ ഉണ്ടാക്കാൻ പറ്റില്ലെന്ന് ഷംസീർ പറഞ്ഞു... ഇവിടെ ക്രിയാത്മകമായ ചർച്ചകൾ നടക്കുന്നുണ്ടെന്നും മാധ്യമങ്ങളിൽ നിന്ന് നല്ല പിന്തുണയാണ് ലഭിക്കുന്നതെന്നും ഇത് തുടരുമെന്നാണ് പ്രതീക്ഷ. ബില്ലുകളിൽ ഗവർണർ ഒപ്പിടാത്തത് സർക്കാരും ഗവർണറും തമ്മിൽ ചർച്ച ചെയ്ത് ഉടൻ പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഷംസീർ പറഞ്ഞു...ആരുമായും വ്യക്തിവൈരാഗ്യമില്ല.
 
കേരള നിയമസഭയുടെ 24-ാമത് സ്പീക്കറായി എ.എൻ.ഷംസീറിനെ തിരഞ്ഞെടുത്തു. രാജിവെച്ച് മന്ത്രിയായ എം.ബി.രാജേഷിന്റെ ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. എൽ ഡിഎഫ് സ്ഥാനാർഥിയായി എ എൻ ഷംസീറും യുഡിഎഫ് സ്ഥാനാർഥിയായി അൻവർ  സാദത്തും മത്സരിച്ചു.