വയനാട് : വയനാട് വന്യജീവി സങ്കേതത്തിലെ ഓടയിൽ വീണ ആനക്കുട്ടിയെ രക്ഷപ്പെടുത്തി. കുറിച്യാട് റേഞ്ചിലെ വണ്ടിക്കടവ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഇന്ന് പുലർച്ചെയാണ് രണ്ടര മാസം പ്രായമുള്ള ആനക്കുട്ടി കുഴിയിൽ വീണത്.
ആനകൾ വഴി തെറ്റി തോട്ടിൽ വീണതായാണ് നിഗമനം. ആർആർടി സംഘം സ്ഥലത്തെത്തി ആനക്കുട്ടിയെ തോട്ടിൽ നിന്ന് പുറത്തെടുത്തു. പിന്നീട് വനംവകുപ്പിന്റെ വാഹനത്തിൽ കയറ്റി തലയനയ്ക്കടുത്തുള്ള ഉൾക്കാട്ടിൽ എത്തിച്ചു.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.