ആലക്കോട് : കർഷക സംഘം ഒടുവള്ളി വില്ലേജ് സമ്മേളനം ഒടുവള്ളിത്തട്ടിൽ നടന്നു കർഷക സംഘം ജില്ല കമ്മിറ്റിയംഗം കെ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
മലയോര മേഖലയിലെ ആരോഗ്യ സംവിധാനങ്ങളുടെ പരിമിതികള്‍ സമ്മേളനത്തില്‍ ചര്‍ച്ചയായി, ഒടുവള്ളി കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററിനെ താലൂക്ക് ആശുപത്രിയായി ഉയര്‍ത്താനുള്ള നടപടികള്‍ ഉര്‍ജ്ജിതമാക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
സെക്രട്ടറിയായി ടി. ദേവദാസിനെയും പ്രസിഡന്‍റ് ആയി പിജെ ജോസിനെയും തിരഞ്ഞെടുത്തു. പി ജെ ജോസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ എൻ എം രാജു, കെ ഷീജ, എം കണ്ണൻ, ടി ദേവദാസ്, ടി പ്രഭാകരൻ തുടങ്ങിയവർ സംസാരിച്ചു. മികച്ച യുവ കർഷകൻ സി ബി പാലാപ്പറമ്പിൽ, ബെന്നി കൊള്ളിപ്പറമ്പിൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു.