കോഴിക്കോട് : ആർഎസ്എസിന്റെ പരിപാടിയിൽ പങ്കെടുത്ത് മുസ്ലീം ലീഗ് നേതാവ് കെഎൻഎ ഖാദർ പുതിയ വിവാദത്തിന് തിരികൊളുത്തി. ആർഎസ്എസ് മുഖപത്രമായ കേസരിയുടെ ഓഫീസിൽ നടന്ന പരിപാടിയിലാണ് അദ്ദേഹം പങ്കെടുത്തത്. എന്നാൽ, പരിപാടി ആർഎസ്എസ് സംഘടിപ്പിച്ചതല്ലെന്നും സാമുദായിക സൗഹാർദ്ദം നിലനിർത്താനാണ് താൻ പങ്കെടുത്തതെന്നും ഖാദർ ന്യായീകരിക്കുന്നു.
"ഞാൻ എപ്പോഴും സാമുദായിക സൗഹാർദ്ദത്തിന് വേണ്ടി നിലകൊള്ളുന്നു. യോഗത്തിൽ അതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഞാൻ സംസാരിച്ചു, പ്രത്യേകിച്ചും ഈ സമയങ്ങളിൽ," ഖാദർ പറഞ്ഞു.
2019ലെ പൗരത്വ (ഭേദഗതി) നിയമം നടപ്പാക്കിയാൽ പൗരത്വം തെളിയിക്കുന്നതിനുള്ള അപേക്ഷകൾ പൂരിപ്പിക്കാൻ മുസ്‌ലിം ലീഗ് സഹായിക്കുമെന്ന് നിയമസഭാ തെരഞ്ഞെടുപ്പു വേളയിൽ ഖാദർ പറഞ്ഞിരുന്നു.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.