വയനാട്: ഉറങ്ങിക്കിടക്കുന്ന ഒരു ജനതയെ ഒറ്റരാത്രികൊണ്ട് തുടച്ചുനീക്കിയ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്ന് ഒരു വർഷം തികയുന്നു. 2024 ജൂലൈ 30 ന് കേരളത്തെ ബാധിച്ച ഹൃദയഭേദകമായ ദുരന്തത്തിൽ നമുക്ക് 298 ജീവൻ നഷ്ടപ്പെട്ടു. എന്നാൽ ഒരു നിമിഷം പോലും പിന്നോട്ട് നിൽക്കാതെ, കേരളത്തിലെ ജനങ്ങളും സർക്കാരും ദുരന്തസ്ഥലത്തേക്ക് ഓടി. കേരളം ഒരു ഐക്യമുന്നണിയായി ദുരന്തത്തെ നേരിട്ടു. അഗ്നിശമന സേന, പോലീസ്, ദുരന്ത നിവാരണ സേന, സൈന്യം, യുവജന സംഘടനകൾ, സാധാരണ പൗരന്മാർ എന്നിവർ നടത്തിയ സമാനതകളില്ലാത്ത രക്ഷാപ്രവർത്തനങ്ങളിലൂടെ നൂറുകണക്കിന് ആളുകളെ രക്ഷപ്പെടുത്തി.
അന്ന് മണ്ണിൽ കുഴിച്ചുമൂടപ്പെട്ടവരുടെ കൈകൾ പിടിച്ച കേരളം ഇപ്പോഴും സ്നേഹത്തോടെ അവരെ ചേർത്തുപിടിക്കുന്നു
ചൂരൽമല, മുണ്ടകൈ, അട്ടമല, പുഞ്ചിരി മട്ടം എന്നിവിടങ്ങളിൽ ഇന്നും കേരളം, പഴയകാല ഓർമ്മകളുടെ എല്ലാ ദുഃഖങ്ങളും ഉള്ളിൽ സൂക്ഷിച്ചുകൊണ്ട് പുനരധിവാസത്തിന്റെ ഉണർവ് ഗാനവുമായി അപ്രത്യക്ഷമായ ഒരു ദേശത്തെ, ഒരു കൂട്ടം ആളുകളെ തിരികെ കൊണ്ടുവരാൻ ശ്രമിക്കുന്നു.
ഒരു രാത്രിയിൽ ഇരുനൂറിലധികം ആളുകളെ കാണാതായിട്ടും, കേന്ദ്ര സർക്കാർ വയനാടിനെ മനഃപൂർവ്വം കണ്ണടച്ചപ്പോൾ, ടൗൺഷിപ്പുകൾ ഉൾപ്പെടെയുള്ള പുനരധിവാസവുമായി സംസ്ഥാനം ലോക മാതൃകയായി മുന്നോട്ട് പോകുന്നു.
ടൗൺഷിപ്പിലെ നിർമ്മാണ പ്രവർത്തനങ്ങൾ ഏപ്രിൽ 13 ന് ആരംഭിച്ചു. 107 വീടുകളുടെ നിർമ്മാണത്തിന്റെ പ്രാരംഭ ഘട്ടം പൂർത്തിയായി. 2025 ഡിസംബറോടെ വീടുകളുടെ നിർമ്മാണവും 2026 മാർച്ചോടെ റോഡുകൾ ഉൾപ്പെടെയുള്ള മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെ നിർമ്മാണവും പൂർത്തിയാക്കാൻ കഴിയുന്ന തരത്തിൽ നടപടിക്രമങ്ങൾ വേഗത്തിൽ പുരോഗമിക്കുന്നു.
മുണ്ടക്കൈ-ചൂരൽമല ദുരന്ത ഓർമയ്ക്ക് ഒരാണ്ട് #Chooralmala_lanslide
ദുരിതബാധിതരിൽനിന്ന് വായ്പാ തിരിച്ചടവ് പിടിച്ച നടപടി: ഗ്രാമീൺ ബാങ്കിനെതിരെ യുവജനസംഘടനകളുടെ പ്രതിഷേധം... #Kerala_GraminBank
മുണ്ടക്കൈ- ചൂരല്‍മല മേഖലയിലെ ഉരുൾപൊട്ടൽ ദുരിതബാധിതര്‍ക്ക് നല്‍കിയ ആശ്വാസധനത്തില്‍നിന്ന് വായ്പയുടെ തിരിച്ചടവ് പിടിച്ച ചൂരല്‍മലയിലെ കേരള ഗ്രാമീണ്‍ ബാങ്കിനെതിരെ യുവജനസംഘടനകളുടെ പ്രതിഷേധം. ബാങ്കിന്റെ കല്പറ്റ റീജിയണല്‍ ഓഫീസ് ഡി.വൈ.എഫ്.ഐയും യൂത്ത് കോണ്‍ഗ്രസും ഉപരോധിച്ചു.
പ്രതിഷേധക്കാരും പോലീസും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. രാവിലെ ഏഴരയോടെ ഡി.വൈ.എഫ്.ഐ. പ്രതിഷേധവുമായെത്തി. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ്- യൂത്ത് ലീഗ് പ്രവര്‍ത്തകരും പ്രതിഷേധവുമായി എത്തുകയായിരുന്നു. ചില പ്രവര്‍ത്തകര്‍ പോലീസിനെ മറികടന്ന് മുന്നോട്ടുപോയി. ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
ദുരന്തത്തില്‍ ജീവനോപാധി നഷ്ടപ്പെട്ടവര്‍ക്കുള്ള സര്‍ക്കാര്‍ സഹായമായ പതിനായിരം രൂപ അക്കൗണ്ടിലെത്തിയ ഉടനെയാണ് തുകപിടിച്ചത്. ബാങ്ക് വായ്പകള്‍ ഉടനെ തിരിച്ചടയ്‌ക്കേണ്ടതില്ലെന്ന സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടെയും സര്‍ക്കാരിന്റെയും ഉറപ്പ് നിലനില്‍ക്കെയാണ് തുക തിരിച്ചുപിടിച്ചത്.
സംഭവം വിവാദമായതോടെ ദുരിതബാധിതര്‍ക്ക് സര്‍ക്കാരില്‍നിന്ന് സഹായധനമായി നല്‍കിയ 10,000 രൂപയില്‍നിന്ന് പിടിച്ചെടുത്ത തുക തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ കളക്ടര്‍ ഡി.ആര്‍. മേഘശ്രീ ഉത്തരവിറക്കി.
മുണ്ടക്കൈയിലെ ജനകീയ തിരച്ചില്‍ ഇന്ന് അവസാനിക്കും; വിദഗ്ധ സംഘത്തിന്റെ പരിശോധന ഭാഗികമായി നിര്‍ത്തും... #Wayanad_Landslide
മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കുള്ള ജനകീയ
തിരച്ചില്‍ ഇന്ന് അവസാനിപ്പിക്കും. ഇനിമുതല്‍ ആവശ്യാനുസരണം ഉള്ള തിരച്ചില്‍
ആയിരിക്കും നടക്കുക. ഇതിനായി വിവിധ സേനാംഗങ്ങള്‍ തുടരും. ചാലിയാറിലും
ദുരന്തം ഉണ്ടായ പ്രദേശത്തും ഇന്നലെ നടത്തിയ തിരച്ചിലിലും മൃതദേഹങ്ങളോ ശരീര
ഭാഗങ്ങളോ കണ്ടെത്താനായിരുന്നില്ല.
അതേസമയം ഭൗമശാസ്ത്രജ്ഞന്‍ ജോണ്‍ മത്തായി നേതൃത്വത്തിലുള്ള വിദഗ്ധ സംഘത്തിന്റെ പരിശോധന ഇന്ന് ഭാഗികമായി നിര്‍ത്തും. ലഭിച്ച വിവരങ്ങള്‍ ക്രോഡീകരിച്ച ശേഷം ആയിരിക്കും തുടര്‍ പരിശോധനകള്‍. ബാങ്കുകളുമായി ബന്ധപ്പെട്ട രേഖകള്‍ വീണ്ടെടുക്കുന്നതിന് ഇന്ന് മേപ്പാടിയില്‍ പ്രത്യേക അദാലത്ത് സംഘടിപ്പിച്ചിട്ടുണ്ട്.
വയനാട് ദുരന്ത ഭൂമിയിലെ തിരച്ചിലില്‍ നാല് ലക്ഷം രൂപ കണ്ടെടുത്ത് ഫയര്‍ഫോഴ്സ്... #Wayanad_Landslide
വയനാട് ദുരന്തമേഖലയില്‍ നടത്തിയ തിരച്ചിലില്‍ നാല് ലക്ഷം രൂപ കണ്ടെത്തി ഫയര്‍ ആന്റ് റെസ്‌ക്യു. വെള്ളാര്‍മല സ്‌കൂളിന് സമീപം നടത്തിയ തിരച്ചിലിലാണ് പണം കണ്ടെത്തിയത്. ഫയര്‍ റെസ്‌ക്യുവിന്റെ തിരച്ചിലില്‍ കണ്ടെത്തിയ നോട്ടുകെട്ടുകളില്‍ ബാങ്കിന്റെ ലേബല്‍ ഉള്‍പ്പെടെയുണ്ട്. അഞ്ഞൂറ് രൂപയുടെ ഏഴ് കെട്ടുകളും നൂറ് രൂപയുടെ അഞ്ച് കെട്ടുകളുമായാണ് പണം കണ്ടെത്തിയത്.
പണം കല്യാണ ആവശ്യങ്ങള്‍ക്കോ മറ്റോ കരുതിയിരുന്നതാവാമെന്ന വിലയിരുത്തലിലാണ് അധികൃതര്‍.പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു പണം കണ്ടെത്തിയത്. പണം റവന്യു വകുപ്പിന് കൈമാറും. നിലവില്‍ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് പണം മാറ്റിയിട്ടുണ്ട്.
അതേസമയം ദുരന്തത്തില്‍പ്പെട്ടവരുടെ ആശ്രിതര്‍ക്ക് അര്‍ഹമായ ആനുകൂല്യം കാലതാമസം ഇല്ലാതെ ലഭിക്കുന്നതിന് നടപടിക്രമങ്ങളില്‍ ഇളവുവരുത്തി സര്‍ക്കാര്‍ ഉത്തരവിറക്കി. ദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞവരുടെ ആശ്രിതര്‍ക്ക് അര്‍ഹമായ എക്‌സ്‌ഗ്രേഷ്യ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനാണിത്.
വയനാട്ടിലെ ഉരുൾപൊട്ടൽ: കാണാതായവർക്ക് വേണ്ടിയുള്ള ജനകീയ തിരച്ചിൽ ഇന്നും തുടരും... #Wayanad _Landslide
മുണ്ടക്കൈ ദുരന്തത്തിന് ഇടയാക്കിയത് കനത്ത മഴ തന്നെ; ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പ്രാഥമിക റിപ്പോര്‍ട്ട് പുറത്ത്... #Wayanad_Landslide
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വയനാട് സന്ദർശിക്കും: ദുരിതാശ്വാസ ക്യാമ്പിലും ആശുപത്രികളിലും കഴിയുന്നവരെ നേരിൽ കാണും... #Narendra_Modi
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉരുൾപൊട്ടലുണ്ടായ വയനാട് സന്ദർശിക്കും. രാവിലെ 11 ന് കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങുന്ന പ്രധാനമന്ത്രി ഹെലികോപ്റ്റർ മാർഗം വയനാട്ടിലേക്ക് പോകും. ഉച്ചയ്ക്ക് 12.10 വരെ ദുരന്തമുണ്ടായ പ്രദേശങ്ങളിൽ വ്യോമ നിരീക്ഷണം നടത്തും. തുടർന്ന് ദുരിതാശ്വാസ ക്യാമ്പിലും ആശുപത്രികളിലും കഴിയുന്നവരെ നേരിൽ കാണും.
വൈകീട് 3.30ഓടെ പ്രധാനമന്ത്രി ഡൽഹിയിലേക്ക് മടങ്ങുമെന്നാണ് വിവരം. കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രധാനമന്ത്രിയ്‌ക്കൊപ്പം ഡൽഹിയിൽ നിന്ന് കണ്ണൂരേക്ക് എത്തും എന്നാണ് വിവരം. ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം എന്നാണ് സംസ്ഥാനത്തിന്റെ പ്രധാന ആവശ്യം. 2000 കോടി രൂപയുടെ അടിയന്തര സഹായമാണ് ഇന്നലെ എത്തിയ കേന്ദ്ര സംഘത്തിന് മുന്നിൽ സംസ്ഥാനം ആവശ്യപ്പെട്ടത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരന്ത ബാധിത പ്രദേശം സന്ദർശിക്കുന്നതിന്റെ ഭാഗമായി രാവിലെ 10 മണി മുതൽ ജില്ലയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു. കൽപ്പറ്റ, മേപ്പാടി ടൗണുകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല. ഇവിടേക്ക് ആംബുലൻസ് ഉൾപ്പെടെയുള്ള അത്യാവശ്യ വാഹനങ്ങളെ മാത്രമേ കയറ്റിവിടൂ.
ടാക്സി, ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള സ്വകാര്യ വാഹനങ്ങൾ രാവിലെ 11 മുതൽ പ്രധാനമന്ത്രി സന്ദർശനം കഴിഞ്ഞ് മടങ്ങുന്നത് വരെ കൽപ്പറ്റ-കൈനാട്ടി ബൈപാസ് ജങ്ഷൻ മുതൽ മേപ്പാടി വിംസ് ആശുപത്രി വരെയും, മേപ്പാടി ടൗൺ മുതൽ ചൂരൽമല വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും പാർക്ക് ചെയ്യാൻ പാടില്ല. കൽപ്പറ്റ ജനമൈത്രി ജങ്ഷൻ മുതൽ കെ.എസ്.ആർ.ടി.സി ഗാരേജ് ജങ്ഷൻ വരെയും പാർക്കിംഗ് നിയന്ത്രണം ബാധകമാണ്.





വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.