വന്ദേ ഭാരതില്‍ കയറാനാകാതെ ഒറ്റപ്പെട്ട കുട്ടിക്ക് രക്ഷകനായി ആര്‍പി എഫ് ഉദ്യോഗസ്ഥന്‍ #Kasargod
കാസർഗോഡ്: വന്ദേഭാരത് ട്രെയിനിൽ കയറാൻ പറ്റാതെ ഒറ്റപ്പെട്ടു പോയ കുട്ടിക്ക് രക്ഷകനായി ആർപിഎഫ് ഉദ്യോഗസ്ഥൻ. തിരുവനന്തപുരം കാസർഗോഡ് വന്ദേ ഭാരത് എക്‌സ്‌പ്രസ് ട്രെയിനിൽ കയറാനാകാതെ പ്ലാറ്റ് ഫോമിൽ കുടുങ്ങിയ 10 വയസുള്ള കുട്ടിക്കാണ് ആർപിഎഫ് ഉദ്യോഗസ്ഥൻ ബാലുശ്ശേരി സ്വദേശി ശ്രീകാന്ത് രക്ഷകനായത്.
കുട്ടിയുടെ മാതാപിതാക്കളാണ് ആദ്യം ട്രെയിനിലേക്ക് കയറിയത്. എന്നാൽ കുട്ടി കയറും മുൻപേ ട്രെയിനിൻ്റെ ഡോർ ലോക്ക് ആകുകയായിരുന്നു. ഇതോടെ കുട്ടിക്ക് ട്രെയിനിൽ കയറാൻ കഴിയാതെ പോയി. ഇതുകണ്ട ശ്രീകാന്ത് ട്രെയിനിന് പിന്നാലെ ഓടി വണ്ടി നിർത്തുകയും കുട്ടിയെ സുരക്ഷിതമായി മതാപിതാക്കളെ ഏൽപ്പിക്കുകയുമായിരുന്നു.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.