സുൽത്താൻബത്തേരി:കൊലപാതകവും മോഷണവുമുൾപ്പെടെ കേരളത്തിനകത്തും പുറത്തുമായി ഇരുപത്തിനാലോളം കേസുകളിൽ പ്രതിയായ കൊടുംകുറ്റവാളി വീരമണിയെ (44) ബത്തേരി പൊലീസ് സാഹസികമായി പിടികൂടി. തമിഴ്‌നാട് നീലഗിരി തിരുമംഗലം കോളനി സ്വദേശിയായ ഇയാളെ നാട്ടുകാരുടെ സഹായത്തോടെയാണ് പൊലീസ് വലയിലാക്കിയത്.
സംസ്ഥാനത്തിനകത്തും പുറത്തുമായി 24-ഓളം കേസുകളിൽ പ്രതിയായ കൊടുംകുറ്റവാളി വീരമണിയെ നാട്ടുകാരുടെ സഹായത്തോടെ ബത്തേരി പോലീസ് സാഹസികമായി പിടികൂടി. ഞായറാഴ്ച പുലർച്ചെ രണ്ട് മണിക്ക് പള്ളിക്കണ്ടിയിലെ ഒരു വീടിൻ്റെ അടുക്കളവാതിൽ പൊളിച്ച് മാരകായുധങ്ങളുമായി അകത്തുകയറിയ ഇയാൾ, ഉറങ്ങിക്കിടന്ന യുവതിയുടെ കഴുത്തിലെ മാല പൊട്ടിച്ചെടുക്കുകയായിരുന്നു.
യുവതിയുടെ നിലവിളി കേട്ട് വീട്ടുകാർ ഉണർന്നതോടെ പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ നാട്ടുകാരും പോലീസും ചേർന്നാണ് ഇയാളെ വലയിലാക്കിയത്. ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം വീണ്ടും സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയായിരുന്നു.
വീട്ടുകാർ വിളിച്ചറിയിച്ചതിനെ തുടർന്ന് ഉടൻ നാട്ടുകാരുടെ സഹായത്തോടെ പരിസരം പരിശോധിച്ചെങ്കിലും ഇയാളെ കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന്, ബത്തേരി നഗരത്തിന് സമീപമുള്ള മണിച്ചിറ പ്രദേശത്തും മോഷണശ്രമം നടന്നതറിഞ്ഞ് അവിടെയും പൊലീസ് പരിശോധന നടത്തി. മണിച്ചിറ-പൂമല റോഡിൻ്റെ അടുത്തുള്ള പറമ്പിലേക്ക് ഇയാൾ ഓടി ഒളിക്കുന്നത് കാണുകയും പിന്തുടരുകയും ചെയ്തു. പോലീസിന് നേരെ കത്തി വീശിയ ഇയാളെ മതിയായ ബലപ്രയോഗത്തിലൂടെയാണ് കീഴടക്കിയത്.
Attempt to escape by stealing; Defended against police by pointing a weapon; Bathery police overpower the criminal

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.