Stray Dogs എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Stray Dogs എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

തെരുവുനായ്ക്കളെ ദയാവധം ചെയ്യാം; കർശന നിർദേശങ്ങളുമായി സുപ്രീംകോടതി #Stray_Dogs_SC_Euthanasia

Malayoram News Image
തെരുവുനായ പ്രശ്‌നത്തിൽ സുപ്രീംകോടതിയുടെ നിർണായക ഉത്തരവ്. പേവിഷബാധയുള്ളതും മനുഷ്യജീവന് ഭീഷണിയുയർത്തുന്നതുമായ അത്യന്തം അപകടകാരികളായ തെരുവുനായ്ക്കളെ ദയാവധം ചെയ്യാൻ കോടതി അനുമതി നൽകി. അനിമൽ ബർത്ത് കൺട്രോൾ (എബിസി) ചട്ടങ്ങൾക്കും മറ്റ് നിയമപരമായ പ്രോട്ടോക്കോളുകൾക്കും അനുസരിച്ചായിരിക്കണം ദയാവധം നടത്തേണ്ടതെന്നും കോടതി വ്യക്തമാക്കി.

ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത, ജസ്റ്റിസ് എൻ വി അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കുട്ടികൾക്കും പ്രായമായവർക്കും ഉൾപ്പെടെ നായ്ക്കളുടെ കടിയേൽക്കുന്ന സംഭവങ്ങൾ വർധിക്കുന്നത് അതീവ ആശങ്കാജനകമാണെന്ന് കോടതി വിലയിരുത്തി. മൃഗസ്നേഹികൾ നൽകിയ അപേക്ഷ തള്ളിക്കൊണ്ടാണ് ഈ നിർണായക വിധി.

പൊതുസ്ഥലങ്ങളിൽ നിന്ന് തെരുവുനായ്ക്കളെ മാറ്റണമെന്ന മുൻ ഉത്തരവുകൾ കർശനമായി നടപ്പാക്കാൻ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും സമയബന്ധിതമായി നടപടികൾ സ്വീകരിക്കണം. സ്കൂളുകൾ, ആശുപത്രികൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങിയ ജനത്തിരക്കേറിയ സ്ഥലങ്ങളിൽ നിന്ന് നായ്ക്കളെ നീക്കുന്നത് ഉറപ്പാക്കണം.

ഓരോ ജില്ലയിലും ആവശ്യമായ സൗകര്യങ്ങളുള്ള ഒരു എബിസി സെന്ററെങ്കിലും സ്ഥാപിക്കണം. ജനസാന്ദ്രതയും ഭൂമിശാസ്ത്രപരമായ വ്യാപ്തിയും കണക്കിലെടുത്ത് എബിസി സെന്ററുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ അതത് അധികാരികൾക്ക് തീരുമാനമെടുക്കാം. എബിസി ചട്ടക്കൂടിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാനും വികസിപ്പിക്കാനും സംസ്ഥാനങ്ങൾക്ക് നിർദേശമുണ്ട്.

എല്ലാ സർക്കാർ ആശുപത്രികളിലും പേവിഷബാധ പ്രതിരോധ വാക്സിൻ, ഇമ്യൂണോഗ്ലോബുലിൻ എന്നിവ ആവശ്യത്തിന് ലഭ്യമാണെന്ന് ഉറപ്പാക്കണം. നായ്ക്കളുടെ കടിയേൽക്കുന്ന കേസുകൾ കൈകാര്യം ചെയ്യാൻ ഫലപ്രദമായ പൊതുജനാരോഗ്യ പ്രതികരണ സംവിധാനം ഏർപ്പെടുത്താനും കോടതി നിർദേശിച്ചു.

ദേശീയപാതകളിലും എക്സ്പ്രസ് വേകളിലും തെരുവുനായ്ക്കളുടെയും മറ്റ് മൃഗങ്ങളുടെയും സാന്നിധ്യം ഇല്ലാതാക്കാൻ ദേശീയപാത അതോറിറ്റി അതത് സംസ്ഥാനങ്ങളുമായി സഹകരിച്ച് സമഗ്രമായ സംവിധാനം രൂപീകരിക്കണം. പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരെയും വെറ്ററിനറി സേവനങ്ങളെയും ശക്തിപ്പെടുത്താനും ഷെൽട്ടർ സൗകര്യങ്ങൾ മെച്ചപ്പെടുത്താനും വാക്സിനേഷൻ ഡ്രൈവുകൾ നടത്താനും കോടതി നിർദേശിച്ചു.

സുപ്രീംകോടതിയുടെ നിർദേശങ്ങൾ നടപ്പാക്കുന്നുണ്ടോയെന്ന് ഹൈക്കോടതികൾ സ്വമേധയാ റിട്ട് ഹർജികൾ രജിസ്റ്റർ ചെയ്ത് നിരന്തരം നിരീക്ഷിക്കണം. നിർദേശങ്ങൾ നടപ്പാക്കുന്ന ഉദ്യോഗസ്ഥർക്ക് സംരക്ഷണം ഉറപ്പാക്കണം. എന്നാൽ, മനഃപൂർവം അധികാര ദുർവിനിയോഗം നടത്തിയാൽ നടപടിയുണ്ടാകും. ഉത്തരവുകൾ പാലിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കാൻ അധികാരപരിധിയിലുള്ള കോടതികൾക്ക് പൂർണ അധികാരമുണ്ടായിരിക്കും.


Hashtags: #StrayDogs #SupremeCourtRuling #PublicSafety #തെരുവുനായ്ക്കൾ #സുപ്രീംകോടതി #ദയാവധംവിധി

എല്ലാ തെരുവ് നായ്ക്കളേയും ഷെൽറ്ററുകളിലേക്ക് മാറ്റണം; ഇതിനെതിരെ ആരെങ്കിലും പ്രവര്‍ത്തിച്ചാൽ ശക്തമായ നടപടി: സുപ്രീംകോടതി #supremecourt_straydog





ന്യൂഡൽഹി: ഡല്‍ഹിയിലെ എല്ലാ തെരുവ് നായ്ക്കളേയും ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളില്‍ നിന്നും കൃത്യമായ ഷെൽറ്ററുകളിലേക്ക് മാറ്റണമെന്ന് സുപ്രീംകോടതി. ഇതിനെതിരെ ഏതെങ്കിലും സംഘടന ഇടപെടൽ നടത്തിയാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും കോടതി ഉത്തരവിൽ പറഞ്ഞു. പേവിഷബാധയുള്ള നായകളുടെ ശല്യം അധികമാകുന്നതും ഒരുപാട് പേരെ അക്രമിക്കുന്നതും മരണമുണ്ടാകുന്നതും പതിവായതിന്റെ പശ്ചാത്തലത്തിലാണ് അതിപ്രധാനമായ ഉത്തരവ് സുപ്രീംകോടതിയിൽ നിന്നും ഉണ്ടായിരിക്കുന്നത്.


പ്രായവ്യത്യാസമില്ലാതെ നിരവധി പേരാണ് തെരുവ് നായ്ക്കളുടെ കടിയേറ്റ് ചികിത്സ തേടുന്നത്. ജസ്റ്റിസ് പാര്‍ഡിവാല, ജസ്റ്റിസ് ആര്‍ മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് സംഭവത്തില്‍ വാദം കേള്‍ക്കുന്നത്. കേന്ദ്രത്തിന്‍റെ അഭിപ്രായങ്ങളും എതിര്‍വാദങ്ങളും മുഖവിലക്കെടുക്കും. എന്നാല്‍ നായപ്രേമികളോ അല്ലെങ്കില്‍ മറ്റുതരത്തിലോ ഉള്ള ആരുടേയും വാദങ്ങള്‍ കേള്‍ക്കില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

റെക്കോർഡിട്ട് തെരുവുനായ; കടിയേറ്റത് ഒന്നേകാല്‍ ലക്ഷത്തിലധികം പേർക്ക് #stray_dogs

 
സംസ്ഥാനത്ത് നാല് മാസത്തില്‍ ഒന്നേകാല്‍ ലക്ഷത്തിലധികം പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റതായി ആരോഗ്യവകുപ്പ്. 2025 ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കണക്കാണ് പുറത്ത് വന്നത്. 2025 ജനുവരി മുതല്‍ മെയ് വരെ പതിനാറ് പേരാണ് പേവിഷ ബാധയേറ്റ് മരിച്ചത്. 

ഈ വര്‍ഷം ഏപ്രില്‍ മെയ് മാസത്തില്‍ തെരുവ് നായയുടെ കടിയേറ്റ് കൊല്ലം മലപ്പുറം പത്തനംതിട്ട ജില്ലകളില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ചതില്‍ സമഗ്ര അന്വേഷണം ആവശ്യപെട്ട് ബാലവകാശ കമ്മീഷന് പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് ബാലാവകാശ കമ്മീഷന്‍ ആരോഗ്യ വകുപ്പ് ഡയറക്ട്രേറ്റിനോട് റിപ്പോര്‍ട്ട് തേടി. ഈ റിപ്പോര്‍ട്ടിലെ വിവരങ്ങളാണ് പുറത്ത് വന്നത്. 2025 ലെ ആദ്യ നാല് മാസത്തില്‍ സംസ്ഥാനത്ത് 131244 പേര്‍ തെരുവ് നായയുടെ ആക്രമണത്തിന് ഇരയായി. 2014 മുതല്‍ 2025 ഏപ്രില്‍ വരെയുള്ള കണക്ക് പ്രകാരം കഴിഞ്ഞ വര്‍ഷമാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ തെരുവ് നായയുടെ ആക്രമണത്തിന് ഇരയായത്. ഇക്കാലയളവില്‍ 316793 പേര്‍ക്ക് തെരുവുനായകളുടെ കടിയേറ്റു.



കണ്ണൂർ വിമാനത്താവളത്തിൽ ചരക്കു നീക്കത്തിന് ഇടാക്കിയിരുന്ന കസ്റ്റംസ് കോസ്റ്റ് റിക്കവറി ചാര്‍ജ് ഒഴിവാക്കാന്‍ കേന്ദ്രാനുമതി #Kannur_Airport

വിശദ വാര്‍ത്ത ലിങ്കില്‍ : https://www.malayoramnews.com/2025/07/kannurairport_19.html


#Malayoram #MalayoramNews #NewsMalayalam

📌 ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 https://chat.whatsapp.com/LGfOzIb886F6IZn5Q4J9Eu
കണ്ണൂർ വിമാനത്താവളത്തിൽ ചരക്കു നീക്കത്തിന് ഇടാക്കിയിരുന്ന കസ്റ്റംസ് കോസ്റ്റ് റിക്കവറി ചാര്‍ജ് ഒഴിവാക്കാന്‍ കേന്ദ്രാനുമതി #Kannur_Airport

വിശദ വാര്‍ത്ത ലിങ്കില്‍ : https://www.malayoramnews.com/2025/07/kannurairport_19.html


#Malayoram #MalayoramNews #NewsMalayalam

📌 ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 https://chat.whatsapp.com/LGfOzIb886F6IZn5Q4J9Eu

#Vaccination_Dogs : തെരുവ് നായ്ക്കളെ തടയുന്നതിനുള്ള ദ്രുത കർമ്മ പദ്ധതി : വാക്‌‌സിൻ യജ്ഞം

പേ വിഷ ബാധ നിയന്ത്രിക്കാൻ എല്ലാ തെരുവ് നായ്ക്കൾക്കും കുത്തിവയ്പ് നൽകാൻ സർക്കാർ തീരുമാനിച്ചു.  20 മുതൽ ഒരു മാസമാണ് വാക്സിനേഷൻ യജ്ഞം.  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വാടകയ്‌ക്കെടുക്കുന്ന വാഹനങ്ങളിൽ വാക്‌സിനുകൾ എത്തിക്കുമെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു.  നായ്ക്കൾ കൂടുതൽ ഉള്ള മേഖലകൾക്ക് പ്രത്യേക പരിഗണന നൽകും.  തിങ്കളാഴ്ച നടന്ന ഉന്നതതല യോഗത്തിന് ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിശീലനം ലഭിച്ച നായ പിടുത്തക്കാർ നേതൃത്വം നൽകും . കോവിഡ് കാലഘട്ടത്തിലെ സന്നദ്ധപ്രവർത്തകർ ഭാഗമാകും. സംസ്ഥാനത്ത് മൂന്ന് ലക്ഷം തെരുവ് നായ്ക്കളുണ്ട്. ഒരു ദിവസം കുറഞ്ഞത് 10,000 നായ്ക്കൾ ക്കെങ്കിലും വാക്സിനേഷൻ നൽകും. ഭക്ഷണത്തിലൂടെ വാക്സിൻ നൽകുന്ന രീതി പരീക്ഷിക്കുന്നതും നല്ലതാണ്. കുത്തിവയ്പ് എടുത്തവരെ തിരിച്ചറിയാൻ സ്പ്രേ പെയിന്റ്, മൈക്രോ ചിപ്പ് സംവിധാനങ്ങൾ ഏർപ്പെടുത്തും. ആറ് ലക്ഷം ഡോസ് വാക്സിൻ മൃഗസംരക്ഷണ വകുപ്പിന്റെ കൈയിലുണ്ട്. കൂടുതൽ ലഭ്യമാക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്.

തദ്ദേശ സ്ഥാപനങ്ങളിൽ തെരുവുനായ പുനരധിവാസ കേന്ദ്രങ്ങൾ സ്ഥാപിക്കും. ഭക്ഷണാവശിഷ്ടങ്ങൾ തള്ളുന്നതിനെതിരെ ജനകീയ കാമ്പയിൻ നടത്തും. മാലിന്യ നിർമാർജനത്തിനായി ഹോട്ടൽ, കല്യാണമണ്ഡപം ഉടമകൾ, മാംസക്കച്ചവടക്കാർ തുടങ്ങിയവരുടെ യോഗം തദ്ദേശ സ്ഥാപന തലത്തിൽ വിളിക്കും. സംസ്ഥാനത്ത് 37 എബിസി (ആനിമൽ ബർത്ത് കൺട്രോൾ) കേന്ദ്രങ്ങൾ സ്ഥാപിച്ചു. ആകെ 76 എണ്ണം ആവശ്യമാണ്. ബാക്കിയുള്ളവ ഉടൻ തയ്യാറാകും. പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരുടെയും കളക്ടർമാരുടെയും യോഗം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് ഓൺലൈൻ വഴി ചേരുമെന്ന് മന്ത്രി പറഞ്ഞു.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0