School Leave എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
School Leave എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

കണ്ണൂർ ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ വെള്ളിയാഴ്ച (19/07/2024) അവധി... #School_Leave


കണ്ണൂർ:മഴയും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയിലെ പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച (ജൂലൈ 19) ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. 

അങ്കണവാടികള്‍, ഐസിഎസ്ഇ, സിബിഎസ്ഇ സ്‌കൂളുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍ എന്നിവക്കടക്കം അവധി ബാധകമാണ്.  

മുന്‍ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകള്‍, യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.


കണ്ണൂര്‍ ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച (24/07/2023) അവധി..


 

ജില്ലയില് കാലവര്ഷം അതി തീവ്രമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില് ജില്ലയിലെ പ്രൊഫഷണല് കോളേജുകള് ഉള്പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കും (അംഗനവാടി, ICSE/CBSE സ്കൂളുകള്, മദ്രസകള് എന്നിവയടക്കം) 24.07.2023 ന്‌ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ച്‌ കലക്റ്റര്‍  ഉത്തരവായി.

#HEAVY_RAIN, #HIGH_ALERT : #അതി_തീവ്രമഴയിൽ_സംസ്ഥാനം, ജില്ലകളിൽ ചുവപ്പ്, ഓറഞ്ച്, മഞ്ഞ അലർട്ടുകൾ. #വിദ്യാഭ്യാസ_സ്ഥാപനങ്ങൾക്ക്_അവധി. അതീവ #ജാഗ്രത പാലിക്കാൻ മുന്നറിയിപ്പ്. പ്രളയത്തിനും സാധ്യത.


സംസ്ഥാനത്ത് അതിശക്തമായ മ‍ഴ തുടരുന്നതിനാൽ ഏ‍ഴ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. മത്സ്യബന്ധനത്തിനുളള നിയന്ത്രണം തുടരുകയാണ്. ക‍ഴിഞ്ഞ ദിവസം പെയ്ത കനത്ത മ‍ഴയിൽ താ‍ഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.

സംസ്ഥാനത്തെ 9 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാർ അവധി പ്രഖ്യാപിച്ചു. 

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പു‍ഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

തൃശൂർ,പാലക്കാട്, മലപ്പുറം, കോ‍ഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും നിലനിൽക്കുന്നു.

മൂന്ന് ദിവസം കൂടി അതി തീവ്ര മഴ

കേരളത്തിൽ മൂന്ന് ദിവസം കൂടി അതിതീവ്ര മഴ തുടരും എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ബുധനാ‍ഴ്ച 11 ജില്ലകളിളും വ്യാ‍ഴാ‍ഴ്ച 9 ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മിന്നൽ പ്രളയ സാധ്യതാ മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്.

ഗുരുതര സാഹചര്യത്തെ കരുതിയിരിക്കണമെന്നും മിന്നൽ പ്രളയത്തിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. അതിതീവ്രമഴയ്ക്കുള്ള സാധ്യതയുള്ളതിനാൽ മലയോര മേഖലയിൽ മണ്ണിടിച്ചിൽ, ഉരുൾ പൊട്ടൽ സാധ്യത നിലനിൽക്കുന്നുണ്ട്.

മത്സ്യ തൊഴിലാളികൾക്കുള്ള നിയന്ത്രണം നീട്ടി.

മലയോര മേഖലയിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് സർക്കാർ ആ‍വശ്യപ്പെട്ടു. ക‍ഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മ‍ഴയിൽ തെക്കൻ ജില്ലകളിലെ താ‍ഴ്ന്ന പ്രദേശങ്ങൾ പൂർണമായും വെള്ളത്തിനടിയിലായി. കടൽ പ്രക്ഷുബ്ദമായി തുടരുന്ന പശ്ചാത്തലത്തിൽ മത്സ്യത്തൊ‍ഴിലാളികൾക്കുള്ള നിയന്ത്രണം അഞ്ചാം തീയതിവരെ നീട്ടി.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0