Sanju Samson എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Sanju Samson എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള മലയാളി എന്ന പദവി ഇപ്പോൾ സഞ്ജുവിന് സ്വന്തം. #Instagram_Sanju_Samson

 


ക്രിക്കറ്റ് മൈതാനത്ത് റെക്കോർഡുകൾ ഭേദിച്ചതിന് ശേഷം, മലയാളി താരം സഞ്ജു സാംസൺ സോഷ്യൽ മീഡിയയിലും ചരിത്രം സൃഷ്ടിച്ചു. ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള മലയാളി എന്ന പദവി ഇപ്പോൾ സഞ്ജു സ്വന്തമാക്കി. 19 മില്യൺ ഫോളോവേഴ്‌സുമായി ദക്ഷിണേന്ത്യൻ സിനിമാ താരങ്ങളെ പിന്നിലാക്കിയാണ് സഞ്ജു ഈ നേട്ടം കൈവരിച്ചത്. ഇതുവരെ ഒന്നാം സ്ഥാനത്തായിരുന്ന നടി കീർത്തി സുരേഷിനെ (18.8 മില്യൺ) സഞ്ജു മറികടന്നു. അനുപമ പരമേശ്വരൻ (16.6 മില്യൺ), ദുൽഖർ സൽമാൻ (15.9 മില്യൺ) എന്നിവരാണ് പട്ടികയ്ക്ക് പിന്നിലുള്ള മറ്റ് പ്രമുഖർ.

ഐപിഎൽ 2026 സീസണിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനായി സീസണിലെ ആദ്യ സെഞ്ച്വറി നേടിയതിന് ശേഷം സഞ്ജുവിന്റെ ജനപ്രീതി ഗണ്യമായി വർദ്ധിച്ചു. അദ്ദേഹത്തിന്റെ സ്ഫോടനാത്മക ബാറ്റിംഗിന് പുറമേ, സഞ്ജുവിന്റെ ലാളിത്യവും അദ്ദേഹത്തെ ആരാധകർക്കിടയിൽ പ്രിയങ്കരനാക്കുന്നു. കഴിഞ്ഞ ദിവസം തന്റെ തകർന്ന ഫോണുമായി വന്ന ഒരു ആരാധകന് പുതിയ ഫോൺ സമ്മാനമായി നൽകിയ സഞ്ജു സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമായിരുന്നു. ക്രിക്കറ്റ് ആരാധകർക്ക് പുറമെ, സിനിമ, സാംസ്കാരിക ആരാധകരിൽ വലിയൊരു വിഭാഗവും സഞ്ജുവിനെ പിന്തുടരുന്നു.

 Sanju now holds the title of being the most followed Malayali on Instagram.

ഏഷ്യ കപ്പ് ; സഞ്ജു ഇന്ത്യൻ ടീമിൽ, സൂര്യകുമാർ നായകൻ #sanju



     
ഏഷ്യാ കപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. സഞ്ജു സാംസണ്‍ ടീമില്‍ ഇടം നേടിയിട്ടുണ്ട്. സൂര്യകുമാര്‍ യാദവാണ് ടീമിന്റെ നായകൻ. ശുഭ്മാന്‍ ഗിൽ വൈസ് ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ടു. അടുത്ത മാസം യുഎഇയിലാണ് ഏഷ്യ കപ്പ് മത്സരങ്ങൾ നടക്കുക. മുംബൈ ബിസിസിഐ ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഏഷ്യാ കപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചത്.

ജസ്പ്രീത് ബുമ്രയും ടീമിൽ ഇടം നേടി. ശ്രേയസ് അയ്യരെ ടീമിലേക്ക് പരിഗണിച്ചിട്ടില്ല. സ്പിന്നര്‍മാരായി കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ടീമിലുണ്ട്. ഇംഗ്ലണ്ടില്‍ തിളങ്ങിയ വാഷിംഗ്ടണ്‍ സുന്ദറെയും പരിഗണിച്ചില്ല. അര്‍ഷ്ദീപ് സിംഗിനും ജസ്പ്രീത ബുമ്രക്കുമൊപ്പം മൂന്നാം പേസറായി ഹര്‍ഷിത് റാണ ടീമിലെത്തി. സ്പിന്‍ ഓള്‍ റൗണ്ടറായി അക്സര്‍ പട്ടേലും പേസ് ഓള്‍ റൗണ്ടറായി ഹാര്‍ദ്ദിക് പാണ്ഡ്യയും ശിവം ദുബെയും ടീമിൽ ഇടം നേടിയിട്ടുണ്ട്

സഞ്ജുവിനെ ടീമിൽ എടുത്തത് ബിജെപിയെന്ന് ; എട്ടുകാലി മമ്മൂഞ്ഞാകാൻ ശ്രമിച്ച ബിജെപി പ്രവർത്തകൻ ഒടുവിൽ പോസ്റ്റ് മുക്കി ഓടി. സോഷ്യൽ മീഡിയയിൽ പൊങ്കാല.. #Sanju_Samson

മലയാളി താരം സഞ്ജു സാംസൺ ട്വൻ്റി 20 ലോകകപ്പ് ടീമിൽ ഇടം നേടിയത് തൻ്റെ ഇടപെടൽ മൂലമാണെന്ന് അവകാശപ്പെട്ട് ബിജെപി നേതാവ് രംഗത്തെത്തി.  സോഷ്യൽ മീഡിയയിൽ ശക്തമായ പ്രതികരണങ്ങൾ വന്നതോടെ നേതാവ് പോസ്റ്റ് ഡിലീറ്റ് ചെയ്തു.  പോസ്റ്റ് പിൻവലിക്കാൻ ബിജെപി നേതൃത്വവും ഇടപെട്ടതായാണ് റിപ്പോർട്ട്.

ബിജെപി മാധ്യമപ്രവർത്തകൻ ജോമോൻ ചക്കാലക്കലാണ് അവകാശവാദവുമായി രംഗത്തെത്തിയത്.  സംഘടനാ സെക്രട്ടറി സുഭാഷ് ഇടപെട്ടാണ് സഞ്ജുവിനെ ടീമിലെത്തിച്ചതെന്ന് ജോമോൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.  തിരുവനന്തപുരത്ത് നടന്ന യോഗത്തിൽ സഞ്ജുവിന് ഇന്ത്യൻ ടീമിൽ അവസരം ലഭിക്കില്ലെന്ന് അദ്ദേഹം സുഭാഷിന് മുന്നിൽ ഉന്നയിച്ചു.  അതിനുശേഷം സുഭാഷ് ഇടപെടുകയും സഞ്ജു ടീമിനൊപ്പം ചേരുകയും ചെയ്യുന്നു.  പ്രധാനമന്ത്രിയുമായും ആഭ്യന്തരമന്ത്രിയുമായും നേരിട്ട് ഇടപെടാൻ സുഭാഷിന് മതിയായ ബന്ധമുണ്ടെന്നും അദ്ദേഹം പോസ്റ്റിൽ പറഞ്ഞിരുന്നു.  പേസ്റ്റിനെതിരെ വ്യാപക പ്രതിഷേധമുയർന്നിരുന്നു.  ഇതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്ത് മുങ്ങുകയായിരുന്നു.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0