Milk Price എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Milk Price എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

പാൽ വില വർധിപ്പിക്കാനൊരുങ്ങി മിൽമ #Milk price

 

 

 

 

മിൽമ പാൽ വില വർധിപ്പിക്കും. വിലവർദ്ധനവ് ചർച്ച ചെയ്യാൻ മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ ഗവേണിംഗ് കമ്മിറ്റി  യോഗം ചേരും. മിൽമ ഗവേണിംഗ് കമ്മിറ്റിയുടെ അഭ്യർഥന മാനിച്ചാണ് യോഗം. മലബാർ മേഖലാ യൂണിയൻ 28 ന് യോഗം ചേർന്ന് വിലവർദ്ധന ശുപാർശ ചെയ്യും. സംസ്ഥാനത്ത് അവസാനമായി പാൽ വില വർദ്ധിപ്പിച്ചത് 2022 ഡിസംബറിലാണ്. മിൽമ പൂർണ്ണ കൊഴുപ്പുള്ള പാൽ ലിറ്ററിന് 56 രൂപയ്ക്ക് വിൽക്കുന്നു. ഇത് 60 രൂപയായി ഉയർത്തണമെന്നാണ് ആവശ്യം.

കർഷകർക്ക് ലിറ്ററിന് 60 രൂപ നൽകണമെന്ന് എറണാകുളം മേഖലാ യൂണിയൻ ശുപാർശ ചെയ്തിരുന്നു. എന്നിരുന്നാലും, കർഷകർക്ക് 60 രൂപ ലഭിക്കണമെങ്കിൽ, പാൽ വില അതിനു മുകളിൽ വർദ്ധിപ്പിക്കേണ്ടിവരും. അതിനാൽ, അത്രയും വർദ്ധിപ്പിക്കാൻ കഴിയില്ലെന്ന് മിൽമ ഗവേണിംഗ് കമ്മിറ്റി വ്യക്തമാക്കിയിരുന്നു.

MILMA : പാൽ വില വർദ്ധിപ്പിക്കാൻ മിൽമ, ഡിസംബർ ആദ്യം മുതൽ പ്രാബല്യത്തിൽ.

പാലിന് ലിറ്ററിന് ആറ് രൂപ വർദ്ധിപ്പിക്കാൻ മിൽമ തീരുമാനം.  പുതിയ വില ഡിസംബർ ഒന്നു മുതൽ നിലവിൽ വരും.

മിൽമയ്ക്ക് വില വർധനവ് കൊണ്ടുവരാൻ അർഹതയുണ്ടെന്നും കർഷകരെ സഹായിക്കാൻ പാൽ വില വർധന അനിവാര്യമാണെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു.
  മിൽമ നിയോഗിച്ച വിദഗ്ധ സമിതി പാലിന്റെ വില വർധിപ്പിക്കാൻ ശുപാർശ ചെയ്തിരുന്നു.  എത്ര വർധനവ് നൽകണം, എത്ര ശതമാനം വർധന കർഷകർക്ക് നൽകും തുടങ്ങിയ കാര്യങ്ങൾ അടങ്ങിയ റിപ്പോർട്ട് ലഭിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
  ക്ഷീരകർഷകർ നേരിടുന്ന വെല്ലുവിളികളാണ് പാൽവില ഉയരാൻ കാരണം.  മിൽമ നിയോഗിച്ച സമിതി സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിൽ ഒരു ലിറ്റർ പാലിന് ഏഴ് മുതൽ എട്ട് രൂപ വരെ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ലിറ്ററിന് ഏഴ് മുതൽ എട്ട് രൂപ വരെ കൂട്ടണമെന്നാണ് കർഷകരുടെ ആവശ്യം.  ഇത്രയും വർധിപ്പിച്ചാൽ മാത്രമേ കമ്മീഷനും മറ്റു ചിലവുകളും കഴിഞ്ഞ് കർഷകന് ആറു രൂപയെങ്കിലും ലഭിക്കൂവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0