MILMA : പാൽ വില വർദ്ധിപ്പിക്കാൻ മിൽമ, ഡിസംബർ ആദ്യം മുതൽ പ്രാബല്യത്തിൽ.

പാലിന് ലിറ്ററിന് ആറ് രൂപ വർദ്ധിപ്പിക്കാൻ മിൽമ തീരുമാനം.  പുതിയ വില ഡിസംബർ ഒന്നു മുതൽ നിലവിൽ വരും.

മിൽമയ്ക്ക് വില വർധനവ് കൊണ്ടുവരാൻ അർഹതയുണ്ടെന്നും കർഷകരെ സഹായിക്കാൻ പാൽ വില വർധന അനിവാര്യമാണെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു.
  മിൽമ നിയോഗിച്ച വിദഗ്ധ സമിതി പാലിന്റെ വില വർധിപ്പിക്കാൻ ശുപാർശ ചെയ്തിരുന്നു.  എത്ര വർധനവ് നൽകണം, എത്ര ശതമാനം വർധന കർഷകർക്ക് നൽകും തുടങ്ങിയ കാര്യങ്ങൾ അടങ്ങിയ റിപ്പോർട്ട് ലഭിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
  ക്ഷീരകർഷകർ നേരിടുന്ന വെല്ലുവിളികളാണ് പാൽവില ഉയരാൻ കാരണം.  മിൽമ നിയോഗിച്ച സമിതി സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിൽ ഒരു ലിറ്റർ പാലിന് ഏഴ് മുതൽ എട്ട് രൂപ വരെ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ലിറ്ററിന് ഏഴ് മുതൽ എട്ട് രൂപ വരെ കൂട്ടണമെന്നാണ് കർഷകരുടെ ആവശ്യം.  ഇത്രയും വർധിപ്പിച്ചാൽ മാത്രമേ കമ്മീഷനും മറ്റു ചിലവുകളും കഴിഞ്ഞ് കർഷകന് ആറു രൂപയെങ്കിലും ലഭിക്കൂവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
MALAYORAM NEWS is licensed under CC BY 4.0