Mayyil News എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Mayyil News എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

മതിലിൽ നിന്ന് വീണ് വീട്ടുടമ മരിച്ചു. # Mayyil

 


മയ്യിൽ: 
പറമ്പിന്റെ ചുറ്റുമതിലിൽ നിന്ന് വീണ് മരിച്ചു. കുറ്റ്യാട്ടൂർ പെരുമ്പുള്ളിക്കരിയിലെ കുന്നുമ്മൽ വീട്ടിൽ കെ.പി.സുരേശൻ (62) ആണ് മരിച്ചത്. ടിപ്പർ ലോറി ഡ്രൈവറായിരുന്നു.തിങ്കളാഴ്ച ഉച്ചക്ക് മയ്യിൽ പഞ്ചായത്തിലെ കോറലാടാണ് സംഭവം. വിലക്ക് വാങ്ങിയ സ്ഥലത്ത് പണിയെടുപ്പിക്കാൻ എത്തിയതായിരുന്നു.

ഭാര്യ:ശോഭന. മക്കൾ: പ്രണയ,ഹൃദയ മരുമക്കൾ: സജിനേഷ് (പൊലീസ്, കാഞ്ഞിരോട്) സൂരജ് (ജീവനക്കാരൻ, കണ്ണൂർ ജില്ലാ ആസ്പത്രി)സഹോദരങ്ങൾ: രോഹിണി, ബാലകൃഷ്ണൻ, സാവിത്രി, രാധ, പ്രകാശൻ.

ചൊവ്വാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് പൊരോളും ശാന്തിവനത്തിൽ സംസ്കാരം നടക്കും. വീട്ടുവളപ്പിൽ പൊതുജനങ്ങൾക്ക് ദർശനം നൽകുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്.

 Homeowner dies after falling from wall.

മയ്യിൽ ടൗണിലെ കോൺഗ്രസ് ഓഫീസും ഗാന്ധിഭവനും തകർത്തു: പിന്നിൽ സിപിഎമ്മാണെന്ന് കോൺഗ്രസ്.# Mayyil

 


മയ്യിലിലെ കോൺഗ്രസ് മണ്ഡൽ കമ്മിറ്റി ഓഫീസ് അക്രമികൾ തകർത്തു. മയ്യിൽ പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന കോൺഗ്രസ് ഓഫീസ് ‘ഗാന്ധി ഭവൻ’ നശിപ്പിക്കപ്പെട്ടു. ഇന്ന് (വെള്ളിയാഴ്ച) പുലർച്ചെയാണ് അക്രമികൾ അക്രമം നടത്തിയത്. ഓഫീസിന്റെ ജനാലകളും ബോർഡുകളും മറ്റും അക്രമികൾ തകർത്തു.

പോളിംഗ് ദിവസമായ ഇന്നലെ വൈകുന്നേരം മയ്യിലിലെ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകനെ കുത്തിക്കൊലപ്പെടുത്തിയതിനെ തുടർന്ന് പ്രദേശത്ത് വലിയ തോതിലുള്ള സംഘർഷാവസ്ഥ ഉണ്ടായിരുന്നു. ഈ അക്രമവും ഇതിന്റെ തുടർച്ചയാണെന്നാണ് വിലയിരുത്തൽ. ഓഫീസ് ആക്രമണത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് പ്രാദേശിക കോൺഗ്രസ് നേതൃത്വം ആരോപിച്ചു.

 Congress office in Mayyil Town, Gandhi Bhavan vandalized: Congress says CPM is behind it.

ജില്ലാതല കവിതാ രചനാ മത്സരം; കെ.വി. മെസ്ന ഒന്നാം സ്ഥാനം നേടി. #Poetry_Writing


മയ്യിൽ:
ജില്ലാതല കവിതാ മത്സരത്തിന്റെ ഭാഗമായി നടന്ന കുറ്റിയാട്ടൂർ എ.എൽ. പി. സ്കൂൾ ശതാബ്ദി രജതജൂബിലി ആഘോഷങ്ങളിൽ കെ.വി. മെസ്ന ഒന്നാം സ്ഥാനം നേടി. തളിപ്പറമ്പ് ടാഗോർ വിദ്യാനികേതനിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. മെസ്ന എഴുതിയ വൈറൽ സദ്യ എന്ന കവിതയാണ് ഒന്നാം സ്ഥാനത്തിനായി പരിഗണിച്ചത്.

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തുടർച്ചയായി മൂന്ന് വർഷമായി കവിതാ രചനയിൽ മെസ്ന എ ഗ്രേഡ് നേടിയിട്ടുണ്ട്. ഈ വർഷത്തെ മലയാള കവിതയ്ക്കുള്ള സംസ്ഥാന കവിതാ അവാർഡ് ഉൾപ്പെടെ നിരവധി നേട്ടങ്ങൾ മെസ്ന ഇതിനകം നേടിയിട്ടുണ്ട്. കുറുമാത്തൂരിലെ അധ്യാപകരായ കെ.വി. മെസ്മാറിന്റെയും കെ.കെ. ബീനയുടെയും മകളാണ് .

 District level poetry writing competition; K.V. Mesna wins first place.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0