മയ്യിൽ: ജില്ലാതല കവിതാ മത്സരത്തിന്റെ ഭാഗമായി നടന്ന കുറ്റിയാട്ടൂർ എ.എൽ. പി. സ്കൂൾ ശതാബ്ദി രജതജൂബിലി ആഘോഷങ്ങളിൽ കെ.വി. മെസ്ന ഒന്നാം സ്ഥാനം നേടി. തളിപ്പറമ്പ് ടാഗോർ വിദ്യാനികേതനിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. മെസ്ന എഴുതിയ വൈറൽ സദ്യ എന്ന കവിതയാണ് ഒന്നാം സ്ഥാനത്തിനായി പരിഗണിച്ചത്.
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തുടർച്ചയായി മൂന്ന് വർഷമായി കവിതാ രചനയിൽ മെസ്ന എ ഗ്രേഡ് നേടിയിട്ടുണ്ട്. ഈ വർഷത്തെ മലയാള കവിതയ്ക്കുള്ള സംസ്ഥാന കവിതാ അവാർഡ് ഉൾപ്പെടെ നിരവധി നേട്ടങ്ങൾ മെസ്ന ഇതിനകം നേടിയിട്ടുണ്ട്. കുറുമാത്തൂരിലെ അധ്യാപകരായ കെ.വി. മെസ്മാറിന്റെയും കെ.കെ. ബീനയുടെയും മകളാണ് .
District level poetry writing competition; K.V. Mesna wins first place.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.