KERALA SCHOOL FOOD MENU എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
KERALA SCHOOL FOOD MENU എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

സ്കൂളുകളിൽ പരിഷ്കരിച്ച മെനു നടപ്പിലാക്കി #LATEST_NEWS




തിരുവനന്തപുരം : പൊതു വിദ്യാലയങ്ങളിൽ‌ പരിഷ്കരിച്ച ഉച്ചഭക്ഷണ മെനു നടപ്പിലാക്കി. സംസ്ഥാനത്തെ വിവിധ വിദ്യാലയങ്ങളിൽ പരിഷ്കരിച്ച ഉച്ചഭക്ഷണം ഇന്നുമുതൽ നൽകി തുടങ്ങി. തിരുവനന്തപുരം കോട്ടൻ ഹിൽ സ്കൂളിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നേരിട്ടെത്തി ഉച്ചഭക്ഷണം വിളമ്പി.

ജിറ്റബിള്‍ ഫ്രൈഡ് റൈസ്, ലെമണ്‍ റൈസ്, വെജിറ്റബിള്‍ ബിരിയാണി, ടൊമാറ്റോ റൈസ്, കോക്കനട്ട് റൈസ് എന്നിവ അടങ്ങിയതാണ് പുതുക്കിയ മെനു.

വെള്ളി മുതൽ ആഴ്ചയില്‍ ഒരുദിവസം വെജിറ്റബിള്‍ ഫ്രൈഡ് റൈസ്, ലെമണ്‍ റൈസ്, വെജിറ്റബിള്‍ ബിരിയാണി, ടൊമാറ്റോ റൈസ്, കോക്കനട്ട് റൈസ് എന്നിവയില്‍ ഏതെങ്കിലുമൊന്ന് ഉണ്ടാകും. റൈസുകളോടൊപ്പം പുതിന, ഇഞ്ചി, നെല്ലിക്ക, പച്ചമാങ്ങ ഇവ ചേര്‍ത്ത ചമ്മന്തിയും വേണമെന്ന് നിർദേശമുണ്ട്. മറ്റ് ദിവസങ്ങളില്‍ റാഗിയോ മറ്റ് ചെറുധാന്യങ്ങളോ ഉപയോഗിച്ചുണ്ടാക്കുന്ന പായസമോ വ്യത്യസ്തവിഭവങ്ങളോ ഒരുക്കും.

ഒന്നുമുതല്‍ എട്ടുവരെയുള്ള ക്ലാസുകളിലെ കുട്ടികളാകും ഉച്ചഭക്ഷണത്തിന് അർഹരാകുക. കുട്ടികളില്‍ ശരിയായ പോഷണത്തിന്റെ കുറവുമൂലം 39 ശതമാനം വിളര്‍ച്ചയും 38 ശതമാനം അമിതവണ്ണവും കാണുന്നുവെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് പുതിയ വിഭവങ്ങള്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചത്.
 


ഒരു അധ്യാപകന് ഉണ്ടാകാൻ പാടില്ലാത്ത എല്ലാ ഗുണങ്ങളും അയാൾക്കുണ്ട്" : സ്കൂളുകളിലെ പുതിയ ഭക്ഷണ മെനുവിനെ പരിഹസിച്ചുകൊണ്ട് പോസ്റ്റ് ഇട്ട അധ്യാപകനെതിരെ വിദ്യാർത്ഥിയുടെ ഫേസ്ബുക്ക് പോസ്റ്റ് #school_food_newmenu





പാലക്കാട്: സംസ്ഥാനത്തെ സ്കൂളുകളിലെ പുതിയ ഭക്ഷണ മെനുവിനെ പരിഹസിച്ചുകൊണ്ട് ഫേസ്ബുക്ക് പോസ്റ്റ് ഇട്ട കോൺഗ്രസ് അധ്യാപകനെതിരെ പൂർവ്വ വിദ്യാർത്ഥിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഒരു അധ്യാപകന് ഉണ്ടാകാൻ പാടില്ലാത്ത എല്ലാ ഗുണങ്ങളും അയാൾക്കുണ്ടെന്നും, അയാളിൽ നിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്നും ദിനേശ് ജയദാസ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

അയാൾക്കെതിരെ പലതവണ പ്രതിഷേധങ്ങളും സമരങ്ങളും ഉണ്ടായപ്പോഴെല്ലാം അയാൾ കരഞ്ഞുകൊണ്ട് ക്ഷമാപണം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം തന്റെ പോസ്റ്റിൽ പറയുന്നു.

ഒറ്റപ്പാലം എവിഎം ചുനങ്ങാട് ഹൈസ്കൂളിലെ അധ്യാപകനായ പ്രബിൻ, സംസ്ഥാന സർക്കാർ സ്കൂളുകളിൽ അവതരിപ്പിക്കുന്ന പുതിയ ഭക്ഷണ മെനുവിനെ പരിഹസിച്ചുകൊണ്ട് 'പ്രബിൻ ഒറ്റപ്പാലം' എന്ന തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ വിവാദപരമായ പരാമർശം നടത്തി. കോൺഗ്രസ് അധ്യാപക യൂണിയന്റെ നേതാവാണ് പ്രബിൻ. വിദ്യാർത്ഥികൾ തീറ്റ മത്സരത്തിനായി സ്കൂളിൽ വരുന്നുവെന്ന് അദ്ദേഹം അധിക്ഷേപകരമായ പരാമർശം നടത്തി.




ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0