Digital Payments എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Digital Payments എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

UPI ഉപയോഗിക്കുന്നവർക്ക് വൻ പണി വരുന്നു, 2000 രൂപക്ക് മുകളിലുള്ള ഇടപാടുകൾക്ക് ഇനി ഫീസ്! #UPIFee


ന്യൂഡൽഹി: സാധാരണ ജനങ്ങളുടെ ദൈനംദിന ഉപയോഗ സേവനമായ UPI -യിൽ നിന്നും കൈയിട്ടു വാരാൻ കേന്ദ്രം, വ്യക്തികൾ വ്യാപാരികളുമായി നടത്തുന്ന യു.പി.ഐ ഇടപാടുകൾക്ക് കേന്ദ്രം ഫീസ് നിശ്ചയിച്ച് രംഗത്ത്. 2000 രൂപക്ക് മുകളിലുള്ള ഇത്തരം പണമിടപാടുകൾക്ക് വ്യാപാരികളിൽനിന്ന് 0.4 ശതമാനം (മർച്ചന്റ് ഡിസ്കൗണ്ട് നിരക്ക്-എം.ഡി.ആർ) ഫീസ് ഈടാക്കും. നാഷനൽ പേയ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻ.പി.സി.ഐ) ആണ് ഇതുസംബന്ധിച്ച വ്യക്തത വരുത്തിയത്. ഒക്ടോബർ 15 മുതലാണ് ഈ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരുന്നത്.

പുതിയ നിരക്കുകൾ അനുസരിച്ച്, 3000 രൂപയുടെ ഇടപാടിന് 12 രൂപയും 50000 രൂപയുടെ ഇടപാടിന് 200 രൂപയും ഫീസ് ഈടാക്കും. 75,000 രൂപയോ അതിലധികമോ ഉള്ള ഇടപാടുകളിൽ പരമാവധി 300 രൂപയായിരിക്കും ഫീസ്. അതായത്, ഒരു ലക്ഷം രൂപയുടെ ഇടപാടിന് 400 രൂപക്ക് പകരം 300 രൂപ മാത്രം നൽകിയാൽ മതിയാകും. അതേസമയം, പ്രതിമാസം ഒരു ലക്ഷം രൂപ വരെ യു.പി.ഐ ക്യു.ആർ കോഡ് വഴി സ്വീകരിക്കുന്ന ചെറുകിട വ്യാപാരികളെ ഈ നിരക്കിൽ നിന്ന് പൂർണ്ണമായി ഒഴിവാക്കിയിട്ടുണ്ട്.

റെയിൽവേ, ടെലികോം, ഇൻഷുറൻസ്, ഇന്ധനം തുടങ്ങിയ അവശ്യ സേവന മേഖലകളിൽ 2000 രൂപക്ക് മുകളിലുള്ള ഓരോ ഇടപാടിനും അഞ്ചുരൂപയായിരിക്കും നിരക്ക്. മൂലധന വിപണിയിലെ ഇടപാടുകൾക്ക് 0.02 ശതമാനമാണ് ഈടാക്കുക, ഇതും പരമാവധി 300 രൂപയിൽ ഒതുങ്ങും. ഉപഭോക്താക്കളിൽ നിന്ന് നേരിട്ട് ഈ ഫീസ് ഈടാക്കുന്നില്ലെന്ന് ബാങ്കുകൾ ഉറപ്പാക്കണമെന്ന് എൻ.പി.സി.ഐ നിർദേശിച്ചിട്ടുണ്ട്. കൂടാതെ, വ്യക്തികൾ തമ്മിലുള്ള യു.പി.ഐ പണമിടപാടുകൾക്ക് പുതിയ നിരക്ക് ബാധകമല്ല എന്നാണ് ഇപ്പോൾ പറയുന്നത് എങ്കിലും ഭാവിയിൽ ഇതിനും ഫീസ് വരാൻ സാധ്യത ഏറെ ആണ്.

ഗൂഗ്ൾ പേ, ഫോൺപേ ഉൾപ്പെടെയുള്ള ആപ്ലിക്കേഷൻ ദാതാക്കൾ ഇടപാടുകൾക്ക് പ്രത്യേക പ്ലാറ്റ്ഫോം ഫീസ് ചുമത്തരുതെന്നും നിർദേശമുണ്ട്. ഡിജിറ്റൽ പേയ്മെന്റ് പ്രോത്സാഹിപ്പിക്കുന്നതിനായി 2020 ജനുവരി മുതൽ റുപേ ഡെബിറ്റ് കാർഡ്, യു.പി.ഐ ഇടപാടുകളിൽ എം.ഡി.ആർ വേണ്ടെന്ന് വെച്ചിരുന്നു. 2000 രൂപക്ക് മുകളിലുള്ള ഇടപാടുകൾ യു.പി.ഐയുടെ ആകെ ഇടപാടുകളുടെ നാല് ശതമാനം മാത്രമാണെന്നതിനാൽ ഭൂരിഭാഗം ഇടപാടുകൾക്കും പുതിയ നിരക്കുകൾ ബാധകമാകില്ല.


Hashtags: #UPI #DigitalPayment #India #PaymentGateway #MerchantFee #NPCI #FinancialNews #DigitalIndia #CashlessEconomy

യുപിഐ ഇടപാടുകൾക്ക് ഫീസ്: നിയമഭേദഗതിയുമായി കേന്ദ്രസർക്കാർ പാർലമെന്റിൽ #UPI

Post Image
കേന്ദ്രസർക്കാർ ഡിജിറ്റൽ പണമിടപാടുകളിൽ നിർണായകമായ പുതിയ മാറ്റങ്ങൾക്ക് ഒരുങ്ങുന്നു. 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ (UPI) ഇടപാടുകൾക്ക് മർച്ചന്റ്സ് ഡിസ്കൗണ്ട് റേറ്റ് (MDR) എന്ന പേരിൽ 0.25 മുതൽ 0.40 ശതമാനം വരെ ഫീസ് ഈടാക്കാനാണ് പുതിയ നിർദേശം. ഇത് സംബന്ധിച്ച നിയമഭേദഗതി ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ ഇന്ന് അവതരിപ്പിച്ചു.

യുപിഐ പേയ്‌മെന്റ് സേവനങ്ങൾ സൗജന്യമായി നൽകുന്നത് ദീർഘകാലാടിസ്ഥാനത്തിൽ വലിയ ബാധ്യതയാണെന്നാണ് പേയ്‌മെന്റ് സേവന രംഗത്തുള്ള കമ്പനികളുടെ പ്രധാന വാദം. ഈ ഭേദഗതി ‘മെർച്ചൻ്റ് ഡിസ്‌കൗണ്ട് റേറ്റ്’ (എംഡിആർ) ഏർപ്പെടുത്താൻ സർക്കാരിന് അധികാരം നൽകുന്ന ഒരു നിയമപരമായ ചട്ടക്കൂടാണ്. കഴിഞ്ഞ ജൂലൈയിൽ മാത്രം യുപിഐ വഴി 29.9 ലക്ഷം കോടി രൂപയുടെ 2,360 കോടി ഇടപാടുകളാണ് രാജ്യത്ത് നടന്നത്. ഫോൺപേ, ഗൂഗിൾ പേ തുടങ്ങിയ കമ്പനികളാണ് ഇതിൽ ഭൂരിഭാഗവും കൈകാര്യം ചെയ്യുന്നത്.

ഉപഭോക്താക്കൾ നടത്തുന്ന ഓൺലൈൻ പേയ്മെന്റുകൾ പ്രോസസ് ചെയ്യുന്നതിനായി വ്യാപാരികൾ ബാങ്കുകൾക്കും പേയ്‌മെന്റ് പ്രൊവൈഡർമാർക്കും നൽകുന്ന ഫീസാണ് എംഡിആർ. നിലവിൽ, 2020 മുതൽ യുപിഐ, റൂപേ ഡെബിറ്റ് കാർഡ് ഇടപാടുകൾക്ക് എംഡിആർ ഈടാക്കുന്നില്ല. 2007-ലെ പേയ്‌മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് നിയമത്തിലാണ് ഈ നിർണായക ഭേദഗതി വരുത്താൻ കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്.

ഈ ബിൽ പാർലമെന്റിൽ പാസായാൽ, രാജ്യത്തെ ഡിജിറ്റൽ പണമിടപാടുകളുടെ ഭാവിയിൽ വലിയ സ്വാധീനം ചെലുത്തും. ഏതെല്ലാം പേയ്‌മെന്റ് രീതികളാണ് നിരക്കുകളിൽ നിന്ന് ഒഴിവാക്കേണ്ടതെന്നും ഏതിനൊക്കെ എംഡിആർ ബാധകമാക്കണമെന്നും തീരുമാനിക്കാനുള്ള സമ്പൂർണ്ണ അധികാരം കേന്ദ്രസർക്കാരിന് ലഭിക്കും. ആവശ്യമെങ്കിൽ യുപിഐക്ക് എംഡിആർ ചുമത്താനും അതുവഴി പേയ്‌മെന്റ് ഇക്കോസിസ്റ്റത്തിലെ കമ്പനികളുടെ സാമ്പത്തിക ഭാരം ലഘൂകരിക്കാനും സർക്കാരിന് സാധിക്കും.


Hashtags: #UPI #DigitalPayments #IndiaNews #CentralGovernment #MDR #Parliament #Economy
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0