കൊച്ചി: യൂത്ത് ലീഗ് പ്രവർത്തകനായിരുന്ന അരിയിൽ ഷുക്കൂറിനെ വധിച്ച കേസിൽ സിപിഎം നേതാക്കളായ പി.ജയരാജനെയും ടി.വി.രാജേഷിനെയും വെറുതെവിട്ടു. എറണാകുളത്തെ പ്രത്യേക സിബിഐ കോടതിയാണ് വിധി പ്രസ്താവിച്ചത്. കേസിലെ 32–ാം പ്രതിയാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.ജയരാജൻ, 33–ാം പ്രതി സംസ്ഥാന സമിതി അംഗം ടി.വി.രാജേഷ്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ മകനും കേസിലെ 19-ാം പ്രതിയുമായ ശ്യാംജിത്തിനെയും കോടതി വെറുതെ വിട്ടു.
കേസിൽ ആകെ 11 പേരെയാണ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ഒന്നാം പ്രതി കെ.വി.സുമേഷ്, മൂന്നാം പ്രതി അനൂപ്, ഏഴാം പ്രതി പവിത്രൻ, ഒമ്പതാം പ്രതി മനോഹരൻ, പത്താം പ്രതി ദിനേശൻ, പന്ത്രണ്ടാം പ്രതി ബിജു, പതിനാലാം പ്രതി രാധാകൃഷ്ണൻ, പതിനഞ്ചാം പ്രതി ഷിജിൻ മോഹനൻ, ഇരുപത്തിയഞ്ചാം പ്രതി വി.വി മോഹനൻ, ഇരുപത്തിയേഴാം പ്രതി അജിത് കുമാർ, ഇരുപത്തിയെട്ടാം പ്രതി പി.പി.സുരേശൻ എന്നിവരാണ് കുറ്റക്കാരെന്ന് കണ്ടെത്തിയവർ. അന്നത്തെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി.ജയരാജന് നേരെ ആക്രമണം ഉണ്ടായതിന്റെ പ്രതികാരമായാണ് അരിയിൽ ഷുക്കൂറിനെ കൊലപ്പെടുത്തിയത് എന്നാണ് സിബിഐ കേസ്.
2012 ഫെബ്രുവരി 20നാണ് കണ്ണൂർ കീഴറ വള്ളുവൻ കടവിൽ വെച്ച് 18 വയസ്സുകാരനായ അരിയിൽ ഷുക്കൂർ കൊല്ലപ്പെടുന്നത്. പി.ജയരാജനും ടി.വി.രാജേഷും സഞ്ചരിച്ച വാഹനത്തിന് നേരെ ഉണ്ടായ ആക്രമണത്തിന്റെ പ്രതികാരമായാണ് ഈ കൊലപാതകം നടന്നതെന്നാണ് സിബിഐ കണ്ടെത്തൽ. തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെ ഒരു മുറിയിൽ വെച്ച് പി.ജയരാജനും ടി.വി.രാജേഷും അടക്കമുള്ളവർ കൊലപാതകം ആസൂത്രണം ചെയ്തെന്നും, ഷുക്കൂറിനെയും സുഹൃത്തുക്കളെയും രണ്ടര മണിക്കൂറോളം തടഞ്ഞുവെച്ച് മൊബൈൽ ഫോൺ വഴി ചിത്രങ്ങൾ അയച്ച് ആളെ ഉറപ്പുവരുത്തിയ ശേഷം ‘വിചാരണ’ നടത്തി കൊലപ്പെടുത്തിയെന്നുമാണ് കേസ്.
കേസിന്റെ ആദ്യഘട്ടത്തിൽ പോലീസ് ആയിരുന്നു അന്വേഷണം നടത്തിയത്. ഷുക്കൂറിന്റെ മാതാവ് ആത്തിക്കയുടെ ഹർജിയിൽ 2016 ഫെബ്രുവരിയിൽ ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു. തുടർന്ന് മൂന്ന് വർഷത്തിന് ശേഷം 2019 ഫെബ്രുവരി 11നാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്. കേസിൽ ആകെ 81 സാക്ഷികളുണ്ടായിരുന്നു. കൊലപാതകം, കൊലപാതക ശ്രമം, കുറ്റകൃത്യത്തിന് പ്രേരണ നൽകൽ, തടഞ്ഞുവയ്ക്കൽ, തെളിവ് നശിപ്പിക്കൽ അടക്കമുള്ള കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരുന്നത്.

Hashtags: #AriyilShukoor #ShukoorMurder #PJayarajan #TVRajesh #CPIM #KeralaPolitics #CBI #CourtVerdict #ErnakulamCourt #KeralaNews
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.