ഫിഫ ലോകകപ്പിലെ റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ ഏഷ്യൻ ശക്തികളായ ജപ്പാനെതിരെ നാടകീയ വിജയം സ്വന്തമാക്കി അഞ്ചു തവണ കിരീടം ഉയർത്തിയ ബ്രസീൽ പ്രീക്വാർട്ടറിൽ പ്രവേശിച്ചു. ആവേശകരമായ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് കാനറികളുടെ വിജയം. കളിയുടെ അവസാന നിമിഷങ്ങളിൽ ഗബ്രിയേൽ മാർട്ടിനെല്ലി നേടിയ ഗോളാണ് ബ്രസീലിന് വിജയമൊരുക്കിയത്. ഹൂസ്റ്റണിൽ നടന്ന മത്സരത്തിൽ ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് മഞ്ഞപ്പടയുടെ തിരിച്ചുവരവ്. പ്രീക്വാർട്ടറിൽ ഐവറി കോസ്റ്റിനെയോ നോർവേയെയോ ആകും ബ്രസീലിനു നേരിടേണ്ടിവരിക.
മത്സരം അധികസമയത്തേക്ക് നീളുമെന്ന് ഉറപ്പിച്ച ഘട്ടത്തിലാണ് ജപ്പാനെ കണ്ണീരിലാഴ്ത്തി ഗബ്രിയേൽ മാർട്ടിനെല്ലിയുടെ വിജയഗോൾ പിറന്നത്. ഫൈനൽ വിസിൽ മുഴങ്ങാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ ബ്രൂണോ ഗുയിമറേസ് നൽകിയ പാസ് സ്വീകരിച്ച മാർട്ടിനെല്ലി ജപ്പാന്റെ ഗോൾവലയ്ക്ക് സമീപം കൂട്ടപ്പൊരിച്ചിലിനെ ശ്രദ്ധിക്കാതെ കൃത്യമായ ഷോട്ട് തൊടുക്കുകയായിരുന്നു. ജപ്പാന്റെ ഗോളി സുസുകിയെയും മറികടന്ന് പന്ത് വല കുലുക്കിയപ്പോൾ ബ്രസീലിയൻ ആരാധകർ ആവേശത്തിൽ മതിമറന്നു.
നേരത്തെ, സ്വപ്നതുല്യമായ തുടക്കമായിരുന്നു ആദ്യ പകുതിയിൽ ജപ്പാന് ലഭിച്ചത്. കാർലോ അൻസലോട്ടിയുടെ ടീമിനെ അവർ ശരിക്കും വെള്ളം കുടിപ്പിച്ചു. ബ്രസീലിയൻ ആക്രമണങ്ങളുടെ ചുക്കാൻ പിടിക്കുന്ന വിനീഷ്യസിനെ മികച്ച രീതിയിൽ പൂട്ടിയ ജപ്പാൻ പ്രതിരോധം ബ്രസീലിനെ ശ്വാസം മുട്ടിച്ചു. ഒടുവിൽ കളിയുടെ 29-ാം മിനിറ്റിൽ അവർ ലീഡ് സ്വന്തമാക്കി. അപകടകാരിയെന്ന് തോന്നാതിരുന്ന ഒരു പാസ് സ്വീകരിച്ച കൈഷു സാനോ, ബ്രസീലിയൻ പ്രതിരോധത്തിലെ ദൗർബല്യം മുതലെടുത്ത് ഇടതുവശത്തെ വിടവിലൂടെ കുതിച്ചുകയറി തൊടുത്ത ഷോട്ട് ബ്രസീലിയൻ വല കുലുക്കി.
എന്നാൽ രണ്ടാം പകുതിയിൽ കഥ മാറി. എൻഡ്രിക് പകരക്കാരനായി കളത്തിലെത്തിയതോടെ അതുവരെ മികച്ച മാർക്കിങ് മൂലം വലഞ്ഞ വിനീഷ്യസിനു കൂടുതൽ സ്വാതന്ത്ര്യം ലഭിച്ചു. ഒപ്പം പ്രതിരോധത്തിൽ ഊന്നി കളിക്കാമെന്ന ജപ്പാന്റെ തന്ത്രം കളി പൂർണ്ണമായും അവരുടെ ബോക്സിനുള്ളിലാക്കി. ഒടുവിൽ 56-ാം മിനിറ്റിൽ ഗോളെന്നുറച്ച രണ്ടു അവസരങ്ങൾ തട്ടിക്കളഞ്ഞ ജാപ്പനീസ് ഗോളി സുസുക്കിക്ക് പിഴച്ചു. ഗബ്രിയേൽ മഗൽഹേസിൽ നിന്ന് ലഭിച്ച പാസ് കാസെമിറോ വലയിലെത്തിച്ച് ടീമിനെ ഒപ്പമെത്തിക്കുകയായിരുന്നു.

Hashtags: #FIFAWorldCup #Brazil #Japan #Football #WorldCup2026 #Martinelli #MalayoramNews #ഫിഫലോകകപ്പ് #ബ്രസീൽ #മാർട്ടിനെല്ലി
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.