ഊരാളുങ്കലിന് സർക്കാരിന്റെ ക്ലീൻചിറ്റ്: നിലവാരമുള്ള പ്രവൃത്തികളെന്ന് മന്ത്രി നിയമസഭയിൽ #Uralungal

Post Image
തിരുവനന്തപുരം: ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ പ്രവൃത്തികൾക്ക് നിയമസഭയിൽ സർക്കാരിന്റെ ക്ലീൻചിറ്റ്. ഊരാളുങ്കലിന്റേത് നിലവാരമുള്ള പ്രവൃത്തികളാണെന്നും പൊതുമരാമത്ത് വകുപ്പിന്റെ പദ്ധതികൾ സൊസൈറ്റിക്ക് നടപടിക്രമങ്ങൾ പാലിക്കാതെ നൽകിയത് ഇതുവരെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും മന്ത്രി പി.കെ. ബഷീർ സഭയെ അറിയിച്ചു. വി.ടി. ബലറാം എം.എൽ.എയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി.

കരാറിന്റെ എസ്റ്റിമേറ്റ് തുക ഊരാളുങ്കൽ വ്യത്യാസപ്പെടുത്തി നൽകിയത് ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. നിലവാരമുള്ള പ്രവൃത്തികളാണ് സൊസൈറ്റിയുടേത്. ഇതുവരെ ഒരു ക്രമവിരുദ്ധമായ കാര്യവും സൊസൈറ്റിക്ക് നൽകിയിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

നിലവാരമുള്ള പ്രവൃത്തികൾ കാഴ്ചവെക്കുന്നതിനാലാണ് എല്ലാവരും ഊരാളുങ്കലിനു പിന്നാലെ പോകുന്നതെന്നും മന്ത്രി പറഞ്ഞു. വർക്ക് ലോഡ് കൂടിയതാണ് ഇപ്പോൾ സൊസൈറ്റി നേരിടുന്ന പ്രധാന പ്രശ്നമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഊരാളുങ്കലിന്റെ കുത്തക ഒഴിവാക്കി പ്രവൃത്തികൾ നിജപ്പെടുത്തുമോയെന്ന ചോദ്യത്തിന് മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത് ഇക്കാര്യത്തിൽ തീരുമാനമെടുക്കാമെന്നും മന്ത്രി പി.കെ. ബഷീർ നിയമസഭയിൽ അറിയിച്ചു.


Hashtags: #MalayoramNews #UralungalSociety #KeralaAssembly #CleanChit #PKBasheer #GovernmentNews #KeralaPolitics
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0