കണ്ണൂരിൽ മിനിലോറി ഇടിച്ച് നാലുവയസുകാരിക്ക് ദാരുണാന്ത്യം; മാതാപിതാക്കൾക്ക് ഗുരുതര പരിക്ക് #Kannur_Accident

Malayoram News Image
കണ്ണൂർ മയ്യിലിൽ റോഡരികിൽ നിൽക്കുകയായിരുന്ന കുടുംബത്തിൻ്റെ ഇടയിലേക്ക് മിനിലോറി ഇടിച്ചുകയറി നാലുവയസുകാരിക്ക് ദാരുണാന്ത്യം. മാതാപിതാക്കൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ രാത്രി 8.20 ഓടെ പാവന്നൂർ കടവിലായിരുന്നു നാടിനെ നടുക്കിയ ഈ അപകടം.

പാവന്നൂർ കടവ് എടത്തിലേക്കണ്ടി ഹൗസിൽ പി കെ സാജിദിൻ്റെയും എ കെ മൈമൂനത്തിൻ്റെയും മകൾ തഷ്രീഫ (നാല്) ആണ് മരിച്ചത്. അപകടത്തിൽ ഗുരുതര പരിക്കേറ്റ സാജിദിനെയും എ കെ മൈമൂനത്തിനെയും കണ്ണൂർ കിംസ് ശ്രീചന്ദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പാവന്നൂർ എ എൽ പി സ്കൂൾ ഭാഗത്ത് നിന്ന് വന്ന കെ എൽ 59 4847 നമ്പർ മിനിലോറിയാണ് റോഡരികിൽ സ്‌കൂട്ടർ നിർത്തി നിൽക്കുകയായിരുന്ന കുടുംബത്തെ ഇടിച്ചത്. അപകടം നടന്നയുടൻ ഇവരെ ശ്രീചന്ദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം പാവന്നൂർ കടവ് മദ്‌റസയിൽ പൊതുദർശനത്തിന് വെച്ച ശേഷം ഖബറടക്കും.


Hashtags: #KannurAccident #RoadSafety #Tragedy #കണ്ണൂർഅപകടം #റോഡപകടം #ദുരന്തം
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0