പുൽവാമ ആക്രമണ സൂത്രധാരൻ ഹംസ ബുർഹാൻ വെടിയേറ്റ് മരിച്ചു #Hamza_Burhan

Malayoram News Image
ദില്ലി: 2019-ലെ പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനും ഇന്ത്യയുടെ ഭീകര പട്ടികയിലുള്ളയാളുമായ ഹംസ ബുർഹാൻ പാക് അധീന കശ്മീരിലെ (PoK) മുസാഫറാബാദിൽ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു.
വ്യാഴാഴ്ചയാണ് സംഭവം നടന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അൽ ബദർ ഭീകര സംഘടനയിലെ അംഗമാണ് ബുർഹാൻ.
2022-ൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഭീകരനായി പ്രഖ്യാപിച്ച പുൽവാമ സ്വദേശിയായ ഹംസ ബുർഹാൻ, 'ഡോക്ടർ' എന്ന പേരിലും അറിയപ്പെട്ടിരുന്നു. മുസാഫറാബാദിൽ വെടിയേറ്റ ഹംസ ബുർഹാൻ സംഭവസ്ഥലത്ത് തന്നെ മരിച്ചതായാണ് വിവരം.
2019 ഫെബ്രുവരി 14-ന് 40 സൈനികരുടെ ജീവനെടുത്ത പുൽവാമ ആക്രമണം ഉൾപ്പെടെ ജമ്മു കശ്മീരിലെ നിരവധി ഭീകരവാദ പ്രവർത്തനങ്ങളിൽ ബുർഹാന് പങ്കുണ്ട്. ഉന്നത വിദ്യാഭ്യാസം നേടുന്നതിനായി പാകിസ്ഥാനിലേക്ക് കടന്ന ബുർഹാൻ പിന്നീട് അൽ-ബദറിൽ ചേരുകയും കമാൻഡർ പദവിയിലേക്ക് ഉയരുകയുമായിരുന്നു.
സമീപകാലത്ത് പാകിസ്ഥാനിലും പാക് അധിനിവേശ കശ്മീരിലുമായി നിരവധി ഭീകരരെ അജ്ഞാത സംഘം സമാനരീതിയിൽ വധിച്ചിട്ടുണ്ട്. ഇത് 'ധുരന്ധർ' മോഡൽ ആക്രമണങ്ങളാണെന്ന് സാമൂഹിക മാധ്യമങ്ങളിൽ പ്രതികരണങ്ങളുണ്ട്.


Hashtags: #PulwamaAttack #HamzaBurhan #TerroristKilled #പുൽവാമആക്രമണം #ഹംസബുർഹാൻ #ഭീകരൻകൊല്ലപ്പെട്ടു
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0