പ്ലസ് വൺ പ്രവേശന അപേക്ഷകൾ നാളെ (മെയ് 25) മുതൽ.. #Plus_One_Admission

Malayoram News Image
പുതിയ അധ്യയനവർഷത്തേക്കുള്ള പ്ലസ് വൺ പ്രവേശന അപേക്ഷകൾ മെയ് 25 തിങ്കളാഴ്ച മുതൽ ആരംഭിക്കും. അപേക്ഷാ നടപടികൾക്ക് തുടക്കം കുറിച്ച് കൊണ്ടുള്ള വിജ്ഞാപനം അന്നേദിവസം രാവിലെ പുറത്തിറങ്ങും.

വിദ്യാർത്ഥികൾക്ക് ഓൺലൈൻ വഴിയാണ് അപേക്ഷകൾ സമർപ്പിക്കാൻ സാധിക്കുക. നിലവിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ 3,61,044 സീറ്റുകളാണ് ലഭ്യമായുള്ളത്.

വി.എച്ച്.എസ്.ഇ. സ്കൂളുകളിൽ 33,000 സീറ്റുകളും, പോളിടെക്നിക്കുകളിലും ഐ.ടി.ഐ.കളിലുമായി 30,545 സീറ്റുകളും ഇത്തവണ പ്രവേശനത്തിനായി ലഭ്യമാണ്.


Hashtags: #PlusOne #KeralaEducation #Admission2026 #പ്ലസ്_വൺ #കേരളവിദ്യാഭ്യാസം #പ്രവേശനം
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0