കാട്ടാന ആക്രമണത്തിൽ ആദിവാസിക്ക് ദാരുണാന്ത്യം. പുഷ്പാകരനാണ് മരിച്ചത്. മലയാറ്റൂരിനു സമീപം പൊങ്ങിൻചുവടാണ് സംഭവം. വനവിഭവം ശേഖരിക്കാൻ പോകവേയാണ് കാട്ടാന ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് യുവാവിൻ്റെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ കുറച്ചുകാലമായി ഈ പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികൾ പറയുന്നു.
കഴിഞ്ഞ മെയ് 14ന് ആണ് പാലക്കാട് മലമ്പുഴയിലെ വെള്ളരിത്താം പൊറ്റ കോളനിയിലെ ചന്ദ്രൻ കൊല്ലപ്പെടുന്നത്. കനത്ത ചൂട് കാരണം വീടിന് സമീപത്തുള്ള പ്രദേശത്ത് കിടന്നുറങ്ങുകയായിരുന്നു ചന്ദ്രൻ. ഒപ്പമുണ്ടായിരുന്ന രണ്ട് പേർ ഓടി രക്ഷപ്പെട്ടു.
വനംവകുപ്പിന്റെ ഭാഗത്തുനിന്ന് അടിയന്തര നടപടികൾ ഉണ്ടാകണം എന്നും ആദിവാസി സമൂഹവും നാട്ടുകാരും ആവശ്യമുയർത്തിയിട്ടുണ്ട്.

Hashtags: #ElephantAttack #KeralaNews #WildAnimals #കാട്ടാനആക്രമണം #മലയാറ്റൂർ #ആദിവാസിമരണം
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.