ചൂട് കൂടുന്നതോടെ അമീബിക് മസ്തിഷ്ക ജ്വരത്തിനെതിരെ ജാഗ്രത പാലിക്കാന്‍ ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ് #Thiruvananthapuram

 


തിരുവനന്തപുരം:ചൂട് കൂടിയതോടെ അമീബിക് മസ്തിഷ്ക ജ്വരത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി.കെട്ടിക്കിടക്കുന്ന മലിനജലത്തിലെ അമീബ (Naegleria fowleri) മൂക്കിലൂടെ തലച്ചോറിലെത്തി ഉണ്ടാകുന്ന മാരകമായ അണുബാധയാണ് അമീബിക് മസ്തിഷ്ക ജ്വരം.

കുളങ്ങളിലും തോടുകളിലും മുങ്ങിക്കുളിക്കുമ്പോൾ അമീബ മൂക്കിലെ നാഡികൾ വഴി തലച്ചോറിലെത്തുന്നു. കടുത്ത പനി, തീവ്രമായ തലവേദന, ഛർദ്ദി, കഴുത്തുതിരിക്കാനുള്ള ബുദ്ധിമുട്ട്, ബോധക്ഷയം തുടങ്ങിയവ ലക്ഷണങ്ങൾ. മലിനമായ കുളങ്ങളിൽ കുളിക്കാതിരിക്കുക, ക്ലോറിനേറ്റ് ചെയ്ത വെള്ളം ഉപയോഗിക്കുക എന്നിവയാണ് പ്രധാന പ്രതിരോധ മാർഗ്ഗങ്ങൾ .

 Health Department warns against amoebic encephalitis

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0