‘സ്ത്രീയ്ക്ക് താത്പര്യമില്ലെങ്കില്‍ ഗർഭം തുടരാൻ നിര്‍ബന്ധിക്കരുത്’; സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി # Supreme_Court

 


തിരുവനന്തപുരം :
ഗർഭം തുടരാൻ ഒരു സ്ത്രീയെ നിർബന്ധിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി. സ്ത്രീയ്ക്ക് താത്പര്യമില്ലെങ്കിലും ഗർഭം തുടരാൻ നിർബന്ധിക്കരുത്. സ്ത്രീയുടെ തീരുമാനമാണ് പ്രധാനമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ജസ്റ്റിസ് ബി.വി. നാഗരത്ന, ജസ്റ്റിസ് ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ചിൻ്റേതാണ് സുപ്രധാന തീരുമാനം. 15 വയസുകാരിയുടെ ഗർഭഛിദ്രത്തിനും സുപ്രീംകോടതി അനുമതി നൽകി.സ്ത്രീയുടെ താത്പര്യത്തിന് വിരുദ്ധമായി ഒരു കോടതിയും ഗർഭം തുടരാൻ നിർബന്ധിക്കരുത്. അത്തരം നിർബന്ധിപ്പിക്കൽ സ്ത്രീകൾക്ക് ഗുരുതരമായ മാനസിക ശാരീരിക ആഘാതം സൃഷ്ടിക്കുമെന്ന് കോടതി നിരീക്ഷണം .

'A woman should not be forced to continue pregnancy if she does not want to'; Supreme Court makes an important observation.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0