പോസ്റ്റർ ഒട്ടിക്കുന്നതിനിടെ സിപിഎം പ്രവർത്തകര്‍ക്ക് നേരെ അക്രമം ഒരാള്‍ക്ക് കുത്തേറ്റു #Thaliparamba


തളിപ്പറമ്പ്: പോസ്റ്റർ ഒട്ടിക്കുകയായിരുന്ന സി.പി.എം പ്രവര്‍ത്തകനെ സ്റ്റീല്‍കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു.ബാവുപ്പറമ്പ് പള്ളിവയലിലെ പടിക്കലെ വളപ്പില്‍ പി.വി.ചന്ദ്രനാണ്(60)കുത്തേറ്റത്.സംഭവത്തില്‍ കെ.പി.സുനീഷിൻ്റെ പേരിൽ പൊലീസ് കേസെടുത്തു. ഏപ്രിൽ രണ്ടിന് രാത്രി ഏഴരക്കായിരുന്നു കേസിനാസ്പദമായ സംഭവം.

ബാവുപ്പറമ്പ് ജംഗ്ഷനില്‍ വെച്ച് ചന്ദ്രന്‍ ഷാജി, ശിവന്‍ എന്നിവര്‍ക്കൊപ്പം പോസ്റ്റര്‍ ഒട്ടിക്കവെ സ്ഥലത്തെത്തിയ പ്രതി നിനക്കൊന്നും വേറെ പണിയൊന്നുമില്ലേ എന്ന് ചോദിച്ച് ഷാജിയെ തള്ളിമാറ്റുന്നതുകണ്ട് തടയാന്‍ ചെന്ന ചന്ദ്രനെ കയ്യില്‍ കരുതിയ സ്റ്റീല്‍കത്തികൊണ്ട് കുത്തുകയായിരുന്നു.

 Case filed against man

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0