കണ്ണൂർ: വയനാട് ഫണ്ടിലെ കണക്കുകളുമായി കോണ്‍ഗ്രസ്. ജോയിൻ്റ് അക്കൗണ്ടിൽ ആകെ ലഭിച്ചത് 5 കോടി 38 ലക്ഷത്തി 21632 രൂപ മാത്രമാണെന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് വാർഷിക സമ്മേളനത്തിൽ വെളിപ്പെടുത്തി.
3 കോടി 68 ലക്ഷം രൂപ മുടക്കിയാണ് സ്ഥലം വാങ്ങിയത്. ഒരു കോടി അഞ്ച് ലക്ഷം രൂപ യൂത്ത് കോൺഫറൻസ് നൽകി.അക്കൗണ്ട് വഴി ലഭിച്ചതിന് പുറത്താണ് യൂത്ത് കോൺഗ്രസ് നൽകിയ ഫണ്ട്. കെപിസിസി ഫണ്ടിൽ നിന്ന് 97 ലക്ഷം രൂപ കൂടി മുടക്കിയാണ് സ്ഥലം വാങ്ങിയതെന്നും സണ്ണി ജോസഫ് പറഞ്ഞു.
73 ലക്ഷം രൂപ കൂടി രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. അത് കെപിസിസി-എഐസിസി ഫണ്ടിൽ നിന്നും കണ്ടെത്തും. വീട് നിർമ്മാണത്തിന് പണം പിരിക്കില്ലെന്നും പാർട്ടിയുടെ ഫണ്ടിൽ നിന്നും പണം കണ്ടെത്തുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
'Total received is 5 crore 38 lakh'; Congress with figures on Wayanad fund

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.