സ്ത്രീയെ ക്രൂരമായി മർദ്ദിച്ചതിന് രണ്ട് പേർക്കെതിരെ കേസെടുത്തു. #Taliparamba


 തളിപ്പറമ്പ്:
നിയമപരമായി വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് യുവതിയെ ക്രൂരമായി മർദ്ദിച്ചതിന് കുറുമാത്തൂർ പൊക്കുണ്ട് സ്വദേശികളായ രണ്ട് പേർക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. മുഹമ്മദ് റിഷാദ്, ആമിന എന്നിവരുടെ പേരിലാണ് കേസ്.

മാർച്ച് 28 ന് വൈകുന്നേരം 5 മണിക്കാണ് സംഭവം. മലപ്പുറം തേഞ്ഞിപ്പലം ചേളാരി പാണമ്പ്രയിലെ പെരിഞ്ചേരി മാട്ടില്‍ വീട്ടില്‍ ഇ.ഐ. ഫാസിലയെ (38) ഇരുവരും ചേർന്ന് മര്‍ദിക്കുകയായിരുന്നു.

കണ്ണൂർ ചാലാട് പടന്നപ്പാലത്തെ പഞ്ഞിക്കയിൽ മുത്തപ്പൻ ക്ഷേത്രത്തിനടുത്തുള്ള അശ്വതി ഡ്രീംസിലാണ് ഫാസില ഇപ്പോൾ താമസിക്കുന്നത്. പൊക്കുണ്ടിലെ വീട്ടിൽ വെച്ച് മുഹമ്മദ് റിഷാദ് നിയമപരമായി തന്നെ വിവാഹം കഴിക്കാത്തതിനെപ്പറ്റി സംസാരിച്ചപ്പോള്‍ മുഖത്തും കണ്ണിനും കൈമടക്കി കുത്തുകയും ആമിന കഴുത്തിന് പിടിച്ച് ചുമരിന് തല ഇടിപ്പിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തുവെന്നാണ് പരാതി.ഇനി വീട്ടില്‍ വന്നാല്‍ പെട്രോള്‍ ഒഴിച്ച് കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.

 Case filed against two people for brutally beating a woman.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0