തളിപ്പറമ്പ്: ക്ഷേത്രപരിസരത്ത് കുലുക്കിക്കുത്ത് കളിയിൽ ഏർപ്പെട്ടിരുന്ന സംഘത്തിലെ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പടപ്പേങ്ങാട് സോമേശ്വരി ക്ഷേത്രത്തിന് സമീപമുള്ള നമ്പരടത്ത് വീട്ടിൽ എൻ. ശ്രീജിത്തിനെ (46) തളിപ്പറമ്പ് എസ്ഐ കെ.എസ്. നിതിൻ അറസ്റ്റ് ചെയ്തു.
ഇന്ന് പുലർച്ചെ 12.10 നാണ് സംഭവം. പടപ്പേങ്ങാട് സോമേശ്വരി ക്ഷേത്രത്തിന് സമീപമുള്ള റോഡരികിലെ പൊതുസ്ഥലത്ത് കുലുക്കിക്കുത്ത് കളിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി.
കളിയിൽ ഏർപ്പെട്ടിരുന്ന രണ്ടംഗ സംഘം പോലീസിനെ കണ്ടയുടനെ ഓടി രക്ഷപ്പെട്ടു. കളിസ്ഥലത്ത് നിന്ന് 1500 രൂപയും പോലീസ് പിടിച്ചെടുത്തു.
Money Shaking game in temple premises: One person arrested, two escape.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.