വടക്കാഞ്ചേരി: രണ്ടാനച്ഛനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ 24 വയസ്സുള്ള വളർത്തു മകൻ അറസ്റ്റിലായി. വടക്കാഞ്ചേരി മംഗലത്ത് വാടകയ്ക്ക് താമസിക്കുന്ന തിരുവനന്തപുരം വിതുര സ്വദേശി അജ്മൽ മുഹമ്മദിനെ വടക്കാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു.
പീടികയിലിലെ ബഷീറിന്റെ വീട്ടിൽ വെച്ച് വടിവാൾ ഉപയോഗിച്ച് ആക്രമിച്ചു. രാത്രിയിൽ പതിവായി എത്തുന്നത് ബഷീർ ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ വാക്കുതർക്കമാണ് അക്രമത്തിൽ കലാശിച്ചത്.
ശനിയാഴ്ച പുലർച്ചെ 12.30 ഓടെയാണ് സംഭവം. തർക്കത്തിനിടെ അടുക്കളയിൽ നിന്ന് വടിവാൾ ഉപയോഗിച്ച് വന്ന അജ്മൽ ബഷീറിന്റെ തലയിൽ വെട്ടി. ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെ അജ്മലിന്റെ അമ്മയ്ക്കും പരിക്കേറ്റു.
അമ്മയുടെ വിരലുകൾക്കും കൈത്തണ്ടയ്ക്കും പരിക്കേറ്റു. വിവരം ലഭിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ വടക്കാഞ്ചേരി പോലീസ് പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു.
ആക്രമണത്തിന് ശേഷം വീടിന് സമീപത്ത് ഒളിച്ചിരിക്കുകയായിരുന്ന പ്രതിയെ പോലീസ് നടത്തിയ പരിശോധനയിൽ കസ്റ്റഡിയിലെടുത്തു.സംഭവത്തിൽ വടക്കാഞ്ചേരി പോലീസ് തുടർ നടപടികൾ സ്വീകരിച്ചുവരികയാണ്.
Youth arrested for trying to stab stepfather to death after questioning him about coming late at night.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.