താമരശ്ശേരി ചുരത്തില്‍ നിയന്ത്രണങ്ങള്‍; വെള്ളവും ഭക്ഷണവും ആവശ്യത്തിന് ഇന്ധനവും കരുതണം. #Thamarassery_pass


 വയനാട്:
ഈസ്റ്ററും മധ്യവേനൽ അവധിയും കണക്കിലെടുത്ത് താമരശ്ശേരി ചുരത്തിൽ പോലീസ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. വയനാട്, കർണാടകയിലെ മൈസൂർ, തമിഴ്‌നാട്ടിലെ നീലഗിരി ജില്ല എന്നിവിടങ്ങളിലേക്ക് അവധിക്കാലം ആഘോഷിക്കാൻ ധാരാളം യാത്രക്കാർ പോകുന്നതിനാൽ ഉണ്ടാകുന്ന കനത്ത ഗതാഗതക്കുരുക്ക് കണക്കിലെടുത്താണ് ചുരം റോഡിലൂടെയുള്ള ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.

ചുരം വഴി കൂടുതൽ വാഹനങ്ങൾ കടന്നുപോകാനുള്ള സാധ്യത കണക്കിലെടുത്ത് ഗതാഗത നിയന്ത്രണത്തിനായി കൂടുതൽ പോലീസിനെ വിന്യസിക്കും. കോഴിക്കോട് റൂറൽ എസ്പി ടി. ഫറാഷ് നിയന്ത്രണങ്ങൾക്ക് മേൽനോട്ടം വഹിക്കും. ഈസ്റ്ററിലോ തുടർന്നുള്ള അവധി ദിവസങ്ങളിലോ ചുരത്തിൽ ഗതാഗതക്കുരുക്ക് ഉണ്ടായാൽ ഉടനടി ഇടപെടാൻ കൂടുതൽ മൊബൈൽ സ്ക്വാഡുകളെ വിന്യസിച്ചിട്ടുണ്ട്.

 Carry water, food and sufficient fuel; Restrictions at Thamarassery Pass.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0