കൂത്താട്ടുകുളം:പഴയ നോട്ട് നൽകിയെന്ന കാരണത്താൽ കെഎസ്ആർടിസി ബസിൽ യാത്രക്കാരന് ജീവനക്കാരുടെ മർദനം. തൃശൂർ ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചർ ബസിലായിരുന്നു സംഭവം.മൂവാറ്റുപുഴയിൽ നിന്ന് കോട്ടയത്തേക്ക് പോകുകയായിരുന്ന യാത്രക്കാരൻ ടിക്കറ്റിനായി കീറിയ 100 രൂപ നോട്ട് നൽകിയതാണ് തർക്കത്തിന് തുടക്കമിട്ടത്. നോട്ട് മാറ്റി നല്‍കാന്‍ കണ്ടക്ടർ ആവശ്യപ്പെട്ടെങ്കിലും യാത്രക്കാരൻ അതിന് തയ്യാറായില്ല.
ഇന്നലെ രാവിലെ 11നു ബസ് നിർത്തി യാത്രക്കാരനെ ഡ്രൈവറും കണ്ടക്ടറും മർദിക്കുകയായിരുന്നു. ബസ് ഡ്രൈവർ യാത്രക്കാരൻ്റെ മുഖത്തു പലതവണ അടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ചില യാത്രക്കാരും മർദിക്കാൻ ഒപ്പം കൂടിയതായി ദൃശ്യത്തിൽ കാണാം. ബസിൽ നിന്ന് ഇറങ്ങാൻ പറഞ്ഞിട്ടും യാത്രക്കാരൻ തയ്യാറാവാതെ വന്നതോടെയാണ് ഡ്രൈവർ ബസ് നിർത്തിയശേഷം മർദിച്ചത് എന്നാണ് ഡ്രൈവറുടെ വിശദീകരണം.
'Slap in the face' for torn note: KSRTC employees beat up passenger in Koothattukulam

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.