പയ്യന്നൂർ റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗ് സ്ഥലത്തിന് സമീപമുള്ള ഷെഡിന് തീപിടിച്ചു. # Payyannur_Railway_News


 കണ്ണൂർ:
പയ്യന്നൂർ റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗ് സ്ഥലത്തിന് സമീപം തീപിടുത്തം. കരാർ ജീവനക്കാരെ താമസിപ്പിക്കുന്നതിനായി നിർമ്മിച്ച താൽക്കാലിക ഷെഡിലാണ് തീപിടുത്തം ഉണ്ടായത്. അഗ്നിശമന സേന തീ നിയന്ത്രണവിധേയമാക്കി. ആളപായമൊന്നുമില്ല. വെള്ളിയാഴ്ച പുലർച്ചെ 2.50 നാണ് തീപിടുത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണെന്ന് സംശയിക്കുന്നു. ഫാൻ, ഗ്യാസ് സ്റ്റൗ, സിസിടിവി കേബിളുകൾ എന്നിവ പൂർണ്ണമായും കത്തിനശിച്ചു.

ഷെഡിനും കേടുപാടുകൾ സംഭവിച്ചു. സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ എൻ. മുരളിയുടെ നേതൃത്വത്തിൽ തീ അണച്ചു. ജീവനക്കാരായ കെ.വി. വിപിൻ, അരുൺ കെ. നമ്പ്യാർ, ജിനോ ജോൺ, സി.കെ. ഇർഷാദ്, ഹോം ഗാർഡ് വി.എൻ. രവീന്ദ്രൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

 A shed caught fire near the parking lot of Payyannur Railway Station.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0