തളിപ്പറമ്പ്: കഞ്ചാവുമായി രണ്ട് അസം സ്വദേശികളെ തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് 1.30 ന് കണ്ണപ്പിലാവ് കള്ളുഷാപ്പിന് സമീപം 70 ഗ്രാം കഞ്ചാവുമായി ജോഹിറുൾ ഇസ്ലാമിനെ (32) അറസ്റ്റ് ചെയ്തു. ശ്രീകൃഷ്ണ ഫയർവർക്ക്സിന് സമീപം 240 ഗ്രാം കഞ്ചാവുമായി കണ്ണപ്പിലാവ് അഷ്റഫ് ക്വാർട്ടേഴ്‌സിലെ ജബീജുൽ ഇസ്ലാമിനെ (25) അറസ്റ്റ് ചെയ്തു.
എസ്ഐ പി. യദുകൃഷ്ണൻ, എഎസ്ഐ ഷിജോ അഗസ്റ്റിൻ, എസ്‌സിപിഒ മഹേഷ്, സിപിഒ പിവി സുരേഷ് എന്നിവരടങ്ങുന്ന പോലീസ് സംഘം പട്രോളിങ്ങിനിടെ ഇവരെ അറസ്റ്റ് ചെയ്തു.
Two people arrested with ganja.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.