സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. #CBSE_Exam_Results


ഡൽഹി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. results.cbse.nic.in, cbse.gov.in തുടങ്ങിയ ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ വിദ്യാർത്ഥികൾക്ക് മാർക്ക് ലിസ്റ്റുകൾ പരിശോധിക്കാം. റോൾ നമ്പർ, സ്‌കൂൾ നമ്പർ, അഡ്മിറ്റ് കാർഡ് ഐഡി, ജനനത്തീയതി, സെക്യൂരിറ്റി പിൻ എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്‌ത് സ്‌കോർ കാർഡ് ആക്‌സസ് ചെയ്യാം. ഫെബ്രുവരി 17 മുതൽ മാർച്ച് 11 വരെ നടന്ന പരീക്ഷയിൽ ഏകദേശം 25 ലക്ഷം വിദ്യാർത്ഥികൾ പങ്കെടുത്തു. വെബ്‌സൈറ്റുകളിലെ തിരക്ക് ഒഴിവാക്കാൻ, ഇത്തവണ ഡിജി ലോക്കർ (results.digilocker.gov.in), ഉമാങ് ആപ്പ് എന്നിവയിലൂടെയും ഫലം പരിശോധിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

ഇന്റർനെറ്റ് സേവനം ഇല്ലാത്തവർക്ക് എസ്എംഎസ് വഴി ഫലം പരിശോധിക്കാൻ ബോർഡ് സൗകര്യമൊരുക്കിയിട്ടുണ്ട്. ഡൽഹിയിലുള്ളവർക്ക് ഐവിആർഎസ് വഴി 24300699 എന്ന നമ്പറിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലുള്ളവർക്ക് 011-24300699 എന്ന നമ്പറിലും വിളിച്ച് ഫലം പരിശോധിക്കാം. സിബിഎസ്ഇ 10 റോൾ നമ്പർ, ജനനത്തീയതി, സ്കൂൾ നമ്പർ, സെന്റർ നമ്പർ എന്നിവ 7738299899 എന്ന നമ്പറിലേക്ക് സന്ദേശം അയച്ചാൽ ഫലം മൊബൈലിൽ ലഭ്യമാകും.

 CBSE Class 10th exam results published.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0