ശനിയാഴ്ച വരെ സംസ്ഥാനത്ത് ഉയർന്ന താപനില തുടരുമെന്ന് മുന്നറിയിപ്പ്. 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ ദിവസങ്ങളിൽ പാലക്കാട് ജില്ലയിൽ 40°C വരെയും കൊല്ലം ജില്ലയിൽ 38°C വരെയും പരമാവധി താപനില രേഖപ്പെടുത്താൻ സാധ്യതയുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ പരമാവധി താപനില 37°C വരെയും തിരുവനന്തപുരം ജില്ലയിൽ 36°C വരെയും രേഖപ്പെടുത്താൻ സാധ്യതയുണ്ട്. സാധാരണയേക്കാൾ 2 മുതൽ 3°C വരെ താപനില ഉയരാൻ സാധ്യതയുണ്ട്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം, മലയോര പ്രദേശങ്ങൾ ഒഴികെയുള്ള ഈ ജില്ലകളിൽ ശനിയാഴ്ച വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്:
ഉയർന്ന ചൂട് സൂര്യാഘാതം, ഉഷ്ണാഘാതം, നിർജ്ജലീകരണം എന്നിവയുൾപ്പെടെ നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും.
രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് 3 വരെ ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.
ദാഹിച്ചില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. കഴിയുന്നത്ര ശുദ്ധജലം കുടിക്കുക. പകൽ സമയത്ത് മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ നിർജലീകരണ പാനീയങ്ങൾ ഒഴിവാക്കുക.
അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. പുറത്തുപോകുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതാണ്.
ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കുക. ORS ലായനി, സാംബരം മുതലായവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
Extreme summer heat continues; High temperature warning issued in 12 districts including Kannur.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.