വെഞ്ഞാറമൂടിൽ വിദ്യാർത്ഥിക്ക് മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥന്റെ മർദ്ദനം #Thiruvananthapuram


 തിരുവനന്തപുരം:കോലിയക്കോട് മോട്ടോർ വാഹന ഉദ്യോഗസ്ഥൻ വിദ്യാർത്ഥിയെ മർദ്ദിച്ചു. വെഞ്ഞാറമൂട് മുസ്‌ലിം അസോസിയേഷൻ കോളേജിലെ വിദ്യാർത്ഥി അഭയകൃഷ്ണനെയാണ് അസിസ്റ്റൻ്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ പ്രതാപൻ മർദ്ദിച്ചത്.

വാഹനപരിശോധനക്കിടെ നിർത്താതെ പോയതിനായിരുന്നു മർദ്ദനം. വിദ്യാർത്ഥിയെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ സ്ഥാപനത്തിന് സമീപത്തെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. നെടുമങ്ങാട് എൻഫോഴ്‌സ്‌മെൻ്റ് സ്‌ക്വാഡിലെ അസിസ്റ്റൻ്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറാണ് പ്രതാപൻ.

ഇന്ന് രാവിലെ 10 മണിക്ക് ആണ് സംഭവം. ബൈക്കിൽ വരികയായിരുന്ന അഭയകൃഷ്ണൻ ഹെൽമറ്റ് ധരിച്ചിട്ടില്ലായിരുന്നു. ഉദ്യോഗസ്ഥനെ പെട്ടെന്ന് കണ്ടപ്പോൾ നിർത്താൻ കഴിഞ്ഞില്ല. മുന്നോട്ട് കയറ്റി നിർത്താനാണ് ഉദ്ദേശിച്ചതെന്ന് വിദ്യാർത്ഥി പറയുന്നത്. അഭയകൃഷ്ണൻ പോലീസിൽ പരാതി നല്‍കാന്‍ ഒരുങ്ങുകയാണ്.
11,000 രൂപ പിഴ ഈടാക്കുമെന്ന് ആദ്യം പറഞ്ഞത്. പിന്നീട് 6500 രൂപ പറഞ്ഞു. ഓഫീസിലേക്ക് കൊണ്ടുവരണ്ട, തൻ്റെ കയ്യിൽ തന്നാൽ മതിയെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞതായും ആരോപണമുണ്ട്.

 A motor vehicle officer in Koliyakode beat up a student.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0