വാമനപുരത്ത് ഒരു വയസ്സുകാരി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ #Vamanapuram

 


തിരുവനന്തപുരം: വാമനപുരം കണിച്ചോട് ഒരു വയസ്സുകാരി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. അശ്വതി - സുഭാഷ് ദമ്പതികളുടെ മകൾ പവിത്രയെയാണ് മരിച്ച നിലയിൽ കണ്ടത്.

അമ്മൂമ്മ തൊഴിലുറപ്പിന് പോയി മടങ്ങി എത്തിയപ്പോൾ കുഞ്ഞ് കിടപ്പുമുറിയിലെ പായയിൽ ചലനമറ്റ് കിടക്കുന്നതാണ് കണ്ടത്. ഉടൻ തന്നെ കാരേറ്റ് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. കുട്ടി മരിച്ച നിലയിലാണ് വന്നതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് പൊലീസ് പറഞ്ഞു. കൊലപാതകമാണെന്ന് പൊലീസ് സംശയിക്കുന്നു.

One-year-old girl found dead under mysterious circumstances in Vamanapuram, Thiruvananthapuram 

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0