'കല്യാണ രാമന്‍'പിടിയില്‍;പതിനാല് ജില്ലകളിലും ഭാര്യമാര്‍, വാടകയ്ക്ക് വീട് എടുത്ത് മോഷണം കുപ്രസിദ്ധ മോഷ്ടാവ് വലയിലായി #Thiruvananthapuram


 തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടങ്ങളിൽ നിന്നും വിവാഹം കഴിക്കുകയും മോഷണം നടത്തുകയും ചെയ്തിരുന്നയാള്‍ പിടിയിൽ. കുപ്രസിദ്ധ മോഷ്ടാവ് 'കല്യാണ രാമൻ' എന്ന ബാഹുലേയനാണ് പിടിയിലായത്. ആറ്റിങ്ങൽ പോലീസാണ് പ്രതിയെ പിടികൂടിയത്.

തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശിയായ ഇയാൾക്കെതിരെ നെയ്യാറ്റിൻകര മുതൽ കാസര്‍ഗോഡ് വരെയുള്ള വിവിധ പൊലീസ് സ്റ്റേഷനുകളില് പിടിച്ചുപറി, മോഷണം അടക്കം 50ലധികം കേസുകളുണ്ട്. ബാഹുലേയൻ, കല്യാണരാമൻ, ദാസ് ബാബു, സുന്ദരൻ, രാജൻ, വിജയൻ തുടങ്ങി വ്യത്യസ്ത പേരുകളിൽ ഓരോ സ്ഥലത്തും ഇയാൾ അറിയപ്പെടുന്നു.

വാടകയ്ക്ക് വീട് എടുത്താണ് മോഷണവും വിവാഹവും നടത്തിയത്. ഭർത്താവ് മരിച്ച സ്ത്രീകളെയും ഭർത്താവിനെ പിണങ്ങിക്കഴിയുന്ന സ്ത്രീകളെയുമാണ്‌ ഇയാൾ കല്യാണം കഴിച്ചിരുന്നത്. ആളൊഴിഞ്ഞ വീട് കണ്ടെത്തി മോഷണം നടത്തുകയാണ് ഇയാളുടെ പതിവ് രീതി.

 man arrested for marrying from multiple locations in kerala

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0