തളിപ്പറമ്പ് : കേരളത്തിൻ്റെ വികസന ചരിത്രത്തിൽ തളിപ്പറമ്പിൻ്റെ നാഴികക്കല്ലാകുന്ന മയ്യിൽ കുറ്റ്യാട്ടൂർ കാർഷിക കോറിഡോറും തളിപ്പറമ്പിനെ എഡ്യൂക്കേഷണൽ ഹബ്ബാക്കി മാറ്റുമെന്നതുമുൾപ്പെടെ സമഗ്രമാറ്റം ലക്ഷ്യമിട്ട് എൽഡിഎഫ് മണ്ഡലം പ്രകടനപത്രിക പുറത്തിറക്കി. പ്രകടനം വിഭാവനംചെയ്യുന്ന ആരോഗ്യ–ടൂറിസം– കായിക– വ്യവസായ–സംരംഭകത്വ–തൊഴിൽസേവന മേഖലയിൽ ജനക്ഷേമപദ്ധതികളാണ് വിഭാവനം ചെയ്‌തത്.
ക്ഷേമപ്രവർത്തനങ്ങളിൽ കൃത്യവും വ്യക്തവുമായ നിലപാടുള്ളത് എൽഡിഎഫിന് മാത്രമാണെന്ന് പി ജയരാജൻ പറഞ്ഞു. പതിറ്റാണ്ടിൻ്റെ വികസന തുടർച്ചയാണ് എൽഡിഎഫ് ലക്ഷ്യം വെക്കുന്നതെന്നും അതിലേക്കുള്ള ചുവടുകളാണിതിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മറ്റി കെ വി ഗോപി അധ്യക്ഷനായി. പ്രചരണ ഗാനവും പ്രകാശിപ്പിച്ചു. നേതാക്കളായ കെ സന്തോഷ്, എൻ അനിൽകുമാർ, പി മുകുന്ദൻ, പി രവീന്ദ്രൻ, അനിൽ പുതിയ വീട്ടിൽ, പി മുജീബ് റഹ്മാൻ, വി സതീദേവി, കെ ചന്ദ്രൻ, സമീറുല്ലാഖാൻ, വേലിക്കാത്ത് രാഘവൻ, ടി എസ് ജയിംസ്, സി അബ്ദുൾ കരീം തുടങ്ങിയവർ സംബന്ധിച്ചു. കെ സി ഹരികൃഷ്‌ണൻ സ്വാഗതം പറഞ്ഞു.
പഴം, കിഴങ്ങുവർഗ സംസ്‌കരണ തൊഴിൽ പരിശീലന കേന്ദ്രം, മയ്യിൽ - കുറ്റ്യാട്ടൂർ മേഖലയിൽ ഒരു ഉന്നത വിദ്യാഭ്യാസ കേന്ദ്രം, നഗരകേന്ദ്രങ്ങളിൽ മൾട്ടിലവൽ കാർപാർക്കിംഗ് സെൻ്റർ, വർക്കിംഗ് വുമൻസ് ഹോസ്റ്റൽ,മാങ്ങാട്ടുപറമ്പിൽ ഫയർസ്റ്റേഷനും മലപ്പട്ടത്ത് വ്യവസായ പാർക്ക്, കുടുംബശ്രീ സ്‌റ്റേ ഹോം കൂവേരി, മലപ്പട്ടം ജലഗതാഗത സൗകര്യം,അമ്മയുംകുഞ്ഞും ആശുപത്രിയിൽ ഗൈനക് ഓങ്കോളജി,കിടപ്പ് രോഗികൾക്കെല്ലാം സാന്ത്വനപരിചരണം,താലൂക്ക് ആശുപത്രിയിൽ കീമോ തെറാപ്പി സെൻ്റർസ്‌കിൽ ഡവലപ്‌മെൻ്റ് ആൻഡ് ജോബ് റിക്രൂട്ട്‌മെൻ്റ് അക്കാദമി, പ്രൊഫഷണൽ പർപ്പസ് കൽച്ചറൽ സെൻ്റർ,രാജരാജേശ്വര ക്ഷേത്രത്തിൻ്റെ ഭാഗമായി മിനി കലാമണ്ഡലം, പൊതുസ്ഥലങ്ങളിൽ സൗരോർജ്ജ പ്ലാൻ്റ്‘ഇവി റെഡി തളിപ്പറമ്പ്’,വീട്ടമ്മമാർക്ക്, വർക്ക് അറ്റ് ഹോം ക്രാഷ് കോഴ്സുകൾ, കോഫീഹൗസ് മാതൃകയിൽ കുടുംബശ്രീ കഫേ, ലവൽ ജോബ് പാർക്ക് കം ട്രെയിനിങ് അക്കാദമി, പകൽ വീടുകളിൽ ഡോക്ടർമാരും മരുന്നുകളും തുടങ്ങിയവയാണ് പത്രികയിലെ പ്രധാന നിർദ്ദേശങ്ങൾ.
LDF constituency releases manifesto

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.