കണ്ണൂർ :യു പ്രതിഭയ്‌ക്കെതിരെ കായംകുളത്തെ യുഡിഎഫ് കൺവീനർ നടത്തിയ സ്ത്രീവിരുദ്ധ പരാമർശങ്ങളെ ശക്തമായി അപലപിക്കുന്നതായി കെ കെ ശൈലജ. യുഡിഎഫിൻ്റെയും കോൺഗ്രസിൻ്റെയും സ്ത്രീ വിരുദ്ധതയുടെ പുതിയ ഉദാഹരണമാണ് ഈ പരാമർശം. രാഷ്ട്രീയമായ വിയോജിപ്പുകള്‍ സ്ത്രീകള്‍ക്കെതിരെയാവുമ്പോള്‍ അങ്ങേയറ്റം നീചമായ ഭാഷയിലാണ് യുഡിഎഫുകാര്‍ പ്രചരിപ്പിക്കുന്നത്. അത് വടകരയിലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് വ്യക്തിപരമായി അനുഭവിച്ച കാര്യമാണ്.
അവരുടെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളെയോ കഴിഞ്ഞ കാലങ്ങളില്‍ മണ്ഡലത്തില്‍
നടത്തിയ വികസന പ്രവര്‍ത്തനങ്ങളെയോ കുറിച്ച് എതിര്‍പ്പ്
ഉന്നയിക്കാനില്ലാത്തതിനാലാണ് വ്യക്തിപരമായി അക്രമിച്ച് ആത്മവീര്യം
തകര്‍ക്കാന്‍ യുഡിഎഫ് ശ്രമം നടത്തുന്നതെന്ന് കെ കെ ശൈലജ ഫേസ്ബുക്കിൽ
കുറിച്ചു.
മാധ്യമങ്ങൾക്ക് മുന്നിൽ ’അവൾക്കൊപ്പം’ എന്ന നിലപാടെടുക്കുന്ന പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാക്കളും സ്വന്തം സഹപ്രവർത്തകരിൽ നിന്നുണ്ടാവുന്ന ഇത്തരം രീതികളോട് നേർവിപരീത സമീപനമാണ് സ്വീകരിക്കുന്നത്.കായംകുളത്ത് യുഡിഎഫ് നേതാവിൻ്റെ പ്രസംഗം സ്ത്രീകളെ വ്യക്തിത്വമുള്ള മനുഷ്യരായിക്കാണാൻ സാധിക്കാത്ത യുഡിഎഫിൻ്റെ ജീർണമായ രാഷ്ട്രീയ സംസ്‌കാരത്തിൻ്റെ തെളിവ് കെ കെ ശൈലജ ഫേസ്ബുക്കിൽ കുറിച്ചു.
നാടിൻ്റെ വികസനത്തെയും ജനങ്ങളുടെ പ്രശ്‌നങ്ങളെയും അഭിസംബോധന ചെയ്യാതെ വ്യക്തിപരമായ ആക്രമണങ്ങളിലൂടെ വോട്ട് നേടി വിജയിക്കാമെന്നാണ് യുഡിഎഫ് കരുതുന്നതെങ്കിൽ ആത്മാഭിമാന ബോധമുള്ള കേരളത്തിലെ സ്ത്രീ സമൂഹം അതിന് മറുപടി നൽകും. യുഡിഎഫിൻ്റെ സ്ത്രീപക്ഷ നിലപാടിലെ കാപട്യം തിരിച്ചറിഞ്ഞ് കേരളീയ ജനത പ്രതികരിക്കുമെന്നും കെ കെ ശൈലജ ഫേസ്ബുക്കിൽ കുറിച്ചു.
K K Shailaja support over u prathibha UDF attack

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.