തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തിൽ പോലീസിനും രക്ഷയില്ല.പോലീസ് വാഹനങ്ങൾ പോലും പട്ടാപ്പകൽ തടയുന്ന വിധത്തിൽ മദ്യപരും സമൂഹവിരുദ്ധരും നഗരം കീഴടക്കുന്നതായി തളിപ്പറമ്പ് മർച്ചൻ്റ് അസോസിയേഷൻ പ്രസിഡൻ്റ് കെ.എസ്.റിയാസ് പരാതിപ്പെടുന്നു.
വ്യാപാരസ്ഥാപനങ്ങളിൽ സാധനസാമഗ്രികൾ പണികഴിപ്പിക്കുന്ന കെട്ടിടങ്ങളിൽ ഉള്ള ബില്‍ഡിംഗ് മെറ്റീരിയല്‍ രാത്രി കട അടച്ചു പോയി കഴിഞ്ഞാല്‍ പുറത്തുള്ള ആക്രിക്കടയില്‍ വിറ്റ് അത് പിന്നീട് വ്യാപാരികളും അസോസിയേഷനും തിരിച്ചെടുക്കാന്‍ പോയ സാഹചര്യങ്ങള്‍ വരെ ഉണ്ടായിട്ടുണ്ടെന്ന് കെ.എസ്.റിയാസ് പറയുന്നു.നഗര മധ്യത്തില്‍ കോര്‍ട്ട് റോഡില്‍ പട്ടാപ്പകല്‍ ലഹരിയില്‍ മുങ്ങി നാട്ടുകാര്‍ക്കും പരിസരത്തെ വ്യാപാരികള്‍ക്കും എല്ലാ ദിവസവും ശല്യം ചെയ്യുന്നയാൾക്കെതിരെ നടപടി എടുക്കുവാനോ മാനസികാരോഗ്യ കേന്ദ്രത്തില്‍ എത്തിക്കുന്നതിനോ സംവിധാനം ഏർപ്പെടുത്തണമെന്നാണ് വ്യാപാരികളുടെ ആവശ്യം.
ഈ വ്യക്തി വ്യാപാരസ്ഥാപനങ്ങളിൽ നിരന്തരം കയറിയിറങ്ങി തൊഴിലാളികൾക്കും ഉപഭോക്താക്കള്‍ക്കും വലിയ ബുദ്ധിമുട്ടായി മാറിയിരിക്കുകയാണെന്ന് പരാതിയുണ്ട്.
Merchants Association

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.