തളിപ്പറമ്പ് തൃച്ചംബരത്ത് ഉത്സവത്തിനെത്തിയ യുവാവിന് കുത്തേറ്റു. #Taliparamba_Festival

 


തളിപ്പറമ്പ്:
തൃച്ചംബരം ഉത്സവത്തിനെത്തിയ യുവാവിനെ കുത്തിപരിക്കേല്പ്പിച്ചു. കീഴാറ്റൂർ മന്തംകുണ്ട് മീത്തലെയിലെ പ്രസാദം വീട്ടിൽ പി. അതിരഥ് (18) കുത്തേറ്റത്‌.

17-ന് രാത്രി 11 മണിയോടെയാണ് സംഭവം. ലവകുശ എന്നയാളുടെ പേരിലാണ് പോലീസ് കേസെടുത്തത്. ക്ഷേത്രമതിലിനടുത്ത് ഉത്സവത്തിനെത്തിയവരെ ലവകുശ ചോദ്യം ചെയ്യുകയും അസഭ്യം പറയുകയും ചെയ്തു. 

ചീത്തവിളിച്ചത് ചോദ്യം ചെയ്തത് അതിരഥ് ആണെന്ന് സംശയിച്ച് തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു.ഓടിരക്ഷപ്പെട്ട അതിരഥിനെ പ്രതി പിന്തുടര്‍ന്ന് ക്ഷേത്രത്തിന് സമീപത്തെ പൂന്തുരുത്തി തോടിനടുത്തുവെച്ച് സ്റ്റീല്‍വളകൊണ്ട് മൂക്കിനിടിക്കുകയും വയറിന് കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തു.ഗുരുതരമായി പരിക്കേറ്റ അതിരഥിനെ സുഹൃത്തുക്കളാണ് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്.

 A young man who had come to a festival in Trichambaram was stabbed.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0