തളിപറമ്പ പന്നിപ്പടക്കം പൊട്ടിത്തെറിച്ച് വളര്‍ത്തുനായ ചത്ത സംഭവം;അന്വേഷണം ആരംഭിച്ച് പോലീസ്‌ #Thaliparamba

 


തളിപ്പറമ്പ്: പന്നിപ്പടക്കം പൊട്ടിത്തെറിച്ച് വളർത്തുനായ ചത്ത സംഭവത്തിൽ പോലീസ് കേസെടുത്തു, പ്രദേശത്ത് ഇന്ന് സ്‌ഫോടകവസ്തുക്കൾ ഉണ്ടോയെന്ന് കണ്ടെത്താൻ പോലീസും ബോംബ് സ്‌ക്വാഡും പരിശോധന നടത്തും.

ഇന്നലെ രാത്രി 8.10-നാണ് സംഭവം. ബാവുപ്പറമ്പ് കീരിയാട്ടെ കുറ്റിപ്പാല വീട്ടില്‍ എ.പി.രാമചന്ദ്രന്റെ വീട്ടിലെ പോമേറിയന്‍ ഇനത്തില്‍പെട്ട വളര്‍ത്തുനായയാണ് ചത്തത്.രാത്രി എട്ടോടെ ജോലികഴിഞ്ഞ് വീട്ടിലെത്തിയ രാമചന്ദ്രന്‍ നായയെ അഴിച്ചുവിട്ടതായിരുന്നു. നിമിഷങ്ങൾക്കുള്ളിൽ സ്‌ഫോടനം നടന്നു.അവശേഷിച്ച രണ്ട് പടക്കങ്ങൾ ബോംബ് സ്‌ക്വാഡെത്തി നിർവീര്യമാക്കി.

വിവരമറിഞ്ഞ് തളിപ്പറമ്പ് എസ്.ഐ പി.യദുകൃഷ്ണൻ്റെ നേതൃത്വത്തിൽ പോലീസ് പരിശോധന നടത്തി.ചത്ത നായയുടെ പോസ്റ്റ്‌മോർട്ടം ഇന്ന് രാവിലെ നടക്കും.പ്രദേശത്ത് സ്‌ഫോടകവസ്തുക്കൾ സംഭരിച്ചുവെച്ചിട്ടുണ്ടോ എന്ന് കണ്ടെത്താന്‍  ഇന്ന് രാവിലെ തന്നെ പോലീസും ബോംബ് സ്‌ക്വാഡും പരിശോധന ആരംഭിച്ചിട്ടുണ്ട്.

 Police register case

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0