പത്ത് വയസ്സുകാരനെ പീഡിപ്പിച്ചു; കൊല്ലുമെന്ന് ഭീഷണി, മദ്രസ അധ്യാപകന് 36 വർഷം തടവ് #Thalassery


 തലശ്ശേരി:  കതിരൂരിൽ പത്ത് വയസ്സുള്ള ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകന് വിവിധ വകുപ്പുകളിൽ 36 വർഷം തടവും 25,000 രൂപ പിഴയും. കോട്ടയം മൗവ്വേരി ദാറുൽ ഹുദാ ഹൗസിൽ സി. മുനീറിനെ (46) ആണ് തലശേരി അതിവേഗ പോക്‌സോ കോടതി ജഡ്ജി എം.ടി. ജലജാറാണി ശിക്ഷിച്ചത്.

പ്രതി പിഴ അടച്ചില്ലെങ്കില്‍ ഏഴുമാസം അധികതടവ് അനുഭവിക്കണം. പിഴയായി ലഭിക്കുന്ന തുക ഇരയ്ക്ക് നൽകണമെന്നും വിധിയിൽ പറയുന്നു. 2014 മുതൽ 2016 മാർച്ച് വരെയുള്ള കാലയളവിൽ കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു. പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. കുട്ടിയുടെ ആരോഗ്യ സ്ഥിതി മോശമായപ്പോഴാണ് വീട്ടുകാർ സംഭവം അറിയുന്നത്‌. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.

 teacher abused boy student pocso thalassery

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0